ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പ്രവാസലോകത്തിന്റെ കരുതലും കാരുണ്യവും നാടിന് സമർപ്പിച്ചുകൊണ്ട് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF) റിയാദ് റീജിയനും എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സാന്ത്വനവും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ആംബുലൻസ് സേവനത്തിന് തുടക്കമിട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുന്നതാണ് ഈ പദ്ധതിയെന്ന് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയ്ക്ക് പുറമെ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, നീലഗിരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും, ചികിത്സയ്ക്കിടെ മരണപ്പെടുന്ന വരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കേണ്ടി വരുന്ന കുടുംബങ്ങൾക്കും ഈ സേവനം ഏറെ ഉപകാര പ്രദമാകുമെന്നും ഭാരവവാഹികള്‍ പറഞ്ഞു
മലബാറിലെ ഉൾനാടൻ ഗ്രാമീണ മേഖലയിലെ ഇടുങ്ങിയ വഴികളിലൂടെയും വീതി കുറഞ്ഞ റോഡുകളിലൂടെയും സുഗമമായി സഞ്ചരിക്കാൻ സാധിക്കുന്ന രീതിയിലാണ് ആംബുലൻസ് സജ്ജീകരിച്ചിരിക്കുന്നത്. ഓക്സിജൻ ഉൾപ്പെടെയുള്ള അത്യാവശ്യ ചികിത്സാ സൗകര്യങ്ങളും ഇതിലുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് ചികിത്സാ യാത്രയുടെ ചെലവ് പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വളരെ കുറഞ്ഞ നിരക്കിലാണ് സേവനം ലഭ്യമാക്കുന്നത്. അത്യന്തം നിർധനരായ രോഗികൾക്ക് പൂർണമായും സൗജന്യമായും സേവനം നൽകും.
ആംബുലൻസ് പദ്ധതിക്കായുള്ള ധനസഹായം ഏപ്രിൽ ഒന്നിന് കോഴിക്കോട് മർകസിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് ഐ.സി.എഫ് റിയാദ് റീജിയൻ ഭാര വാഹികൾ ഔദ്യോഗികമായി കൈമാറിയിരുന്നു. തുടർന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.പി. അബ്ദുൽ ഹകീം അസ്ഹരിയാണ് ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിര്‍വഹിച്ചുവെന്നും ഭാരവാഹികള്‍ പറഞ്ഞു
കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു കോടിയിലധികം രൂപയാണ് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്കായി ഐ.സി.എഫ് റിയാദ് റീജിയൻ ചെലവഴിച്ചത്. ‘ദാറുൽ ഖൈർ’ ഭവനപദ്ധതിയിലൂടെ രണ്ട് വീടുകൾ നിർമിച്ച് നൽകിയതിനു പുറമെ, ‘സ്നേഹസ്പർശം’ മുൻപ്രവാസി പെൻഷൻ പദ്ധതി, പ്രവാസി ഫാമിലി റിലീഫ് ഫണ്ട് (PFRF), റമളാൻ ഹദിയ, യാത്രാസഹായം, ചികിത്സാ സഹായം തുടങ്ങി നിരവധി ക്ഷേമപദ്ധതി കൾ സംഘടന നടത്തിവരുന്നുണ്ട്. റിയാദിലെ പ്രമുഖ ഉംറ സേവന സ്ഥാപനമായ അൽ ഖുദ്സ് ഉംറ സർവീസു മായി സഹകരിച്ചാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ റീജിയൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം, ഫിനാൻസ് സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ, അൽ ഖുദ്സ് ചെയർമാൻ ഫൈസൽ മമ്പാട്, വെൽഫെയർ സെക്രട്ടറി അബ്ദുൽ ജബ്ബാർ, പി.ആർ ആൻഡ് മീഡിയ സെക്രട്ടറി അബ്ദുൽ ഖാദർ പള്ളിപ്പറമ്പ് എന്നിവർ പങ്കെടുത്തു
