‘ഖിബില’ മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു; പ്രവാസ ലോകത്ത് ശ്രദ്ധേയമായി പ്രവാസിയുടെ തൂലിക


റിയാദ്: റിച്ചൂസ് ബാനറിൽ 3eyes media പുറത്തിറക്കുന്ന ‘ഖിബില’ മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു. പ്രവാസിയും മാധ്യമ പ്രവർത്തകനുമായ മജീദ് കെ.പി. പതിനാറങ്ങൽ രചന നിർവഹിച്ച ഈ ആൽബത്തിന് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത് കുഞ്ഞിമുഹമ്മദ് വയനാടാണ്.

റിയാദിലെ അൽ വഫ ഷോലാമാൾ ഓഡിറ്റോറിയത്തിൽ നടന്ന ഗംഭീര ചടങ്ങിൽ, പ്രശസ്ത സൗദി ഗായകൻ അഹമ്മദ് സുൽത്താനും ഗായിക ആശ ഷിജുവും ചേർന്ന് ആൽബത്തിന്റെ പ്രകാശനം നിർവഹിച്ചു. ഷോലാമാളിലെ ബിഗ് സ്‌ക്രീനിൽ നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തിയാണ് ആൽബം പുറത്തിറക്കിയത്.

ചടങ്ങിൽ ഭാരതീയ സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട്, ഫോർക്ക ചെയർമാൻ റഹ്‌മാൻ മുനമ്പത്ത്, റിയാദ് ഇന്ത്യൻ മീഡിയ ഫോറം സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, നെസ്റ്റോ & വഫാ ജനറൽ മാനേജർ നാസർ, ജി.എം.എഫ് (GMf) ചെയർമാൻ റാഫി പാങ്ങോട്, ഡോക്ടർ ജയചന്ദ്രൻ, ഷാനവാസ് മുനമ്പത്ത്, ബി.ഡി.കെ (BDK) പ്രസിഡന്റ് ഗഫൂർ കൊയ്‌ലാണ്ടി എന്നിവർ പങ്കെടുത്തു.

ആൽബത്തിലെ പ്രധാന നടൻ ഷാജഹാൻ കാഞ്ഞിരപ്പള്ളി, ക്യാമറ നിർവഹിച്ച അരുൺ കൃഷ്ണ, നൗഷാദ് കിളിമാനൂർ, ഗായകൻ കുഞ്ഞിമുഹമ്മദ്, രചയിതാവ് മജീദ് കെ.പി. എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. നൗഫൽ വടകര, അഷ്‌റഫ്‌ ചേലമ്പ്ര, ദീപു ജി, ബനൂജ് പൂകോട്ടുംപാടം എന്നിവരാണ് ആൽബത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

‘ഖിബില’ ഇപ്പോൾ പ്രേക്ഷകർക്കായി റിച്ചൂസ് ബാനറിൽ ‘3eyes media’ എന്ന യൂട്യൂബ് ചാനലിലൂടെ ലഭ്യമാണ്.


Read Previous

‘ഇശൽ മൽഹാർ’: റിയാദിൽ സംഗീത-നൃത്ത വിരുന്നൊരുക്കി ജിഎംഎഫ്

Read Next

സ്റ്റീഫൻ കോട്ടയം കാരുണ്യ പുരസ്കാരം അജേഷ് സാസ്‌കോയ്ക്ക് സമ്മാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »