പിഎസ്‌സിയിൽ വൻ അട്ടിമറി ആരോപണം: ക്രൈംബ്രാഞ്ച് അന്വേഷണം വരുന്നു; വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ നീക്കം!


തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനുമായി (പിഎസ്‌സി) ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പരീക്ഷാ ക്രമക്കേടുകള്‍, കെഎഎസ് പരീക്ഷയിലെ ആരോപണങ്ങള്‍, അഭിമുഖത്തില്‍ അനധികൃതമായി മാര്‍ക്ക് നല്‍കിയെന്ന പരാതികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് അന്വേഷണ പരിധിയിലുണ്ടാകുക.മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാതികളുടെ ഗൗരവം വിലയിരുത്തി ആഭ്യന്തര വകുപ്പ് തീരുമാനി ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യപേപ്പര്‍ തയ്യാറാക്കല്‍, മാര്‍ക്ക് നിര്‍ണയം, കെഎഎസ് പരീക്ഷാ നടപടിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതികള്‍ അന്വേഷിക്കാതെയാണ് ഒരു നിഗമനത്തിലെത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും തയ്യാറാകില്ല. അതേസമയം, ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ പരിശോധിക്കാതിരിക്കാന്‍ യാതൊരു ന്യായവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


Read Previous

വിഴിഞ്ഞം വിവാദം: എംഎസ്‌സിയുമായുള്ള ചർച്ചകൾ മുൻ സർക്കാരിന് അറിയാമായിരുന്നു; എന്ത് തെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി

Read Next

ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയത്, അവരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നമെന്ന് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »