അൽഐനിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു


അൽഐൻ: കഴിഞ്ഞ ദിവസം അൽഐനിൽ സംഭവിച്ച വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാർ സ്വദേശിയും അൽ ഐൻ സനാഇയ്യ യിലെ ഒരു ഫുഡ്‌ സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ 24കാരൻ മണ്ണൂപറമ്പിൽ മുഹമ്മദ്‌ മുസ്തഫയുടെ മകൻ മുസവിർ ആണ് മരിച്ചത്.

മുസവിർ ഓടിച്ചിരുന്ന വാഹനത്തിന്‍റെ ടയർ പൊട്ടിയാണ് അപകടം സംഭവിച്ചത്. അബുദാബി അൽഐൻ റോഡിലെ അൽ ഖതം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച വെെകുന്നേരം ആണ് അപകടം സംഭവിച്ചത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്ത യാക്കിനാട്ടിലേക്ക് എത്തിച്ചു. മാതാവ്: സാബിറ ഇല്ലിക്കൽ. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.

മുസവിർ ഓടിച്ചിരുന്ന വാഹനത്തിന്‍റെ ടയർ പൊട്ടിയാണ് അപകടം സംഭവിച്ചത്. അൽ ഐൻ സനാഇയ്യയിലെ ഒരു ഫുഡ്‌ സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു 24കാരൻ മണ്ണൂപറമ്പിൽ മുസവിർ

കാരന്തൂർ: മർകസ് ഹയർസെക്കണ്ടറി സ്കൂൾ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർഥികൾക്ക് പൊതുപരീക്ഷ നേരിടാനുള്ള ആത്മവിശ്വാസം നൽകുന്നതിനായി ഹാപ്പി എക്‌സാം ശിൽപശാല സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് കെ കെ ഷമീം വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹ്സിനലി അധ്യക്ഷത വഹിച്ചു. മർകസ് അക്കാദ മിക്ക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ക്ലാസിന് നേതൃത്വം നൽകി. ഡോ. മുഹമ്മദലി മാടായി സന്ദേശ പ്രഭാഷണം നടത്തി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹമീദ് കെ വയനാടിന് വിദ്യാർഥികളും അധ്യാപകരും യാത്രയയപ്പ് നൽകി.

അധ്യാപകാരായ മുഹമ്മദ് അബ്ദുറഹ്‌മാൻ പെരുമണ്ണ, അബ്ദുറഹീം ഓണത്ത്, കലാം മാവൂർ, ജ്യോതിഷ് കെ വി, നജ്‌മുദ്ദീൻ പി എ, സുഹൈൽ നൂറാനി എന്നിവർ സംബ ന്ധിച്ചു. സൗഹൃദ ക്ലബ് കൺവീനർ മുഈനുദ്ദീൻ വയനാട് സ്വാഗതവും ക്ലാസ് ലീഡർ ഹാദി കണ്ണൂർ നന്ദിയും പറഞ്ഞു.


Read Previous

സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ; സൗദിയുമായും യുഎഇയുമായും ഇന്ത്യക്ക് വൈദ്യുത കണക്റ്റിവിറ്റി-വ്യാപാര കരാര്‍, സാങ്കേതിക പഠന വിവരങ്ങള്‍ ഇന്ത്യ സൗദി അറേബ്യയുമായി പങ്കിടും

Read Next

യുദ്ധമുഖത്തെ 11 വയസ്സുള്ള മാധ്യമ പ്രവര്‍ത്തക ലോക ശ്രദ്ധയാകര്‍ഷിക്കുന്നു; പ്രസ് വെസ്റ്റും ഹെല്‍മറ്റും ധരിച്ച് ഒരു കൈയില്‍ ചാനല്‍ മൈക്കും മറുകൈയില്‍ ജീവനുമേന്തി സുമയ്യ, 120 ലധികം മാധ്യമ പ്രവര്‍ത്തകര്‍ യുദ്ധമുഖത്ത് ജീവന്‍ പൊലിഞ്ഞു; കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 30,000 ആയി

Leave a Reply

Your email address will not be published. Required fields are marked *

Most Popular