ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: കളമശേരിയില്‍ കോളജ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ലഹരിക്കേസ് പ്രതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നെന്ന് സുധാകരന്‍ വിമര്‍ശിച്ചു. ഇത്തരം കേസിലെ പ്രതികളെ പിടിക്കുന്ന പോലീസിനെതിരേ നടപടിയെടുക്കുകയാണ്. അവരെ സ്ഥലം മാറ്റുകയാണ്. കഞ്ചാവ് കേസില്‍ പിടിയിലായവരെ സ്റ്റേഷന് ജാമ്യത്തില്‍ വിടുന്നത് ശരിയാണോയെന്നും സുധാകരന്‍
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഓരേ വഴിയിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇരുവരും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമൂഹി കമാറ്റത്തിന് ഉത്തേജനം പകര്‍ന്നവരാണ്. കെപിസിസി സംഘടിപ്പിച്ച ഗാന്ധിജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി ആഘോഷ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഡി സതീശന്‍. മാനവ നന്മയായിരുന്നു ഗുരുവിന്റെയും ഗാന്ധിജിയുടെയും ചിന്തയുടെ കാതല്‍.
ആലപ്പുഴ: പിണറായി വിജയന്‍ മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുടര്‍ഭരണത്തില്‍ പിണറായിയെ മാറ്റി ആരെ നേതാവായി അവതരിപ്പിച്ചാലും അത് പരാജയമായിരിക്കും. മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ സ്ഥാനത്തി നായി വെട്ടിമരിക്കാനായി പല ആളുകളും വരും. പിണറായിയുടെ സീറ്റിലേക്ക് വരാന്‍ യോഗ്യരായ ആരുമില്ല
പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ സിപിഎം സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവായി പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ഈ തീരുമാനത്തിന് പിന്നാലെ ജില്ലയിലെ മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ എ പദ്‌മകുമാർ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തന്റെ അതൃപ്‌തി ഇപ്പോഴും തുടരുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് എ.പദ്‌മകുമാർ. ഒരു മാദ്ധ്യമത്തോട് സംസാരിക്കവെയാണ് പദ്‌മകുമാർ തന്റെ
കൊല്ലം: കേന്ദ്ര സർക്കാരിനേയും മാധ്യമങ്ങളേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുകയാണെന്നും അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'കേന്ദ്രം കേരളത്തോടു ക്രൂരമായ വിവേചനം കാണിക്കുന്നു. ബിജെപിയെ സ്വീകരിക്കാത്തതിനാൽ കേരളത്തെ ശത്രുക്കളായി കാണുന്നു.
കൊല്ലം: പാർട്ടി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനം. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചർച്ചയിലായിരുന്നു വിമർശനം മുഴുവനും. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം മുതൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന എല്ലാ വിവാദങ്ങളും ചർച്ചയിൽ സൂക്ഷ്മമായി പരിശോധിച്ചു. പാർട്ടി സെക്രട്ടറിക്ക് നിലപാടുകളിൽ വ്യക്തതയില്ല. ഒരേ
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയുടെ വിശദാംശങ്ങൾ ലഭിച്ചു. മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കൂട്ടമായി പ്രതിരോധം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി ഒറ്റപ്പെടുകയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. എതിരാളികൾക്ക് ഇത് ആയുധമാകുന്നുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു. ഇന്ന് രാവിലെ മുതലാണ് ചർച്ച ആരംഭിച്ചത്.
പാലക്കാട്: ബിജെപിയെ സുഖിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനെതിരെ ലേഖനമെഴുതിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മൂന്നാം പിണറായി സർക്കാർ എന്നത് മനോഹരമായ നടക്കാത്ത സ്വപ്‌നമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യം രഹസ്യമായി കുടിക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. കോൺഗ്രസിനെ ഉപദേശിക്കുന്നതിന് പകരം ബിജെപിക്കെതിരായ
തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിൽ പിന്തുണച്ച് സർക്കാരിനെതിരേയും ആരോഗ്യ മന്ത്രി വീണ ജോർജിനെതിരേയും ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആശ വർക്കർമാരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എൽഡിഎഫിൻ്റെ പ്രകടനപത്രികയിൽ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. സമരക്കാർക്കെതിരെ എന്തൊക്കെ
തിരുവനന്തപുരം: എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ എഐസിസി ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ താഴെയിറക്കുന്നതിന് വേണ്ടിയുള്ള നിര്‍ണ്ണായകമായ തീരുമാനങ്ങളാണ് ഉണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒരേ മനസ്സോടെ സംഘടനയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനാണ് ആ യോഗം