Kerala
കരുവന്നൂര്‍: പുതിയ നിര്‍ദേശവുമായി ഇഡി; പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് കൈമാറാം

കരുവന്നൂര്‍: പുതിയ നിര്‍ദേശവുമായി ഇഡി; പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് കൈമാറാം

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് കൈമാറാവുന്നതാണെന്ന് ഇഡി. 54 പ്രതികളുടെ പക്കല്‍ നിന്നും കണ്ടുകെട്ടിയ 108 കോടിയുടെ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്. നിക്ഷേപകരില്‍ ചിലര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇഡി പിഎംഎല്‍എ കോടതിയില്‍ നിലപാട്

Kerala
പൊന്നാനിയില്‍ വന്‍കവര്‍ച്ച, അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു; ഡിവിആറും മോഷ്ടിച്ചു

പൊന്നാനിയില്‍ വന്‍കവര്‍ച്ച, അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു; ഡിവിആറും മോഷ്ടിച്ചു

മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു. ഐശ്വര്യ തിയറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് വന്‍കവര്‍ച്ച നടന്നത്. ഇന്നലെയാണ് കവര്‍ച്ചാവിവരം അറിയുന്നത്. രാജേഷ് കുടുംബവുമൊന്നിച്ച് ദുബൈയിലാണ് താമസിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ വീട്ടില്‍ വന്ന് മടങ്ങിയത്. ശനിയാഴ്ച വീട് വൃത്തിയാക്കാന്‍ വന്ന ജോലിക്കാരി വീടിന്റെ

Kerala
അടിമാലിയിലെ ഫാത്തിമ കാസിമിന്റെ മരണം കൊലപാതകം; വീട് വാടകയ്ക്ക് ചോദിച്ച് എത്തിയ കൊല്ലം സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം

അടിമാലിയിലെ ഫാത്തിമ കാസിമിന്റെ മരണം കൊലപാതകം; വീട് വാടകയ്ക്ക് ചോദിച്ച് എത്തിയ കൊല്ലം സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ വയോധികയെ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മോഷണശ്രമത്തിനിടെ കഴുത്ത റുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊല്ലം സ്വദേശികളായ സ്ത്രീയെയും പുരുഷനെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുക യാണ്. ഇന്നലെയാണ് സംഭവം.കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്.

Kerala
കേരളത്തിന് 3,000 കോടി കടമെടുക്കാം; കേന്ദ്ര അനുമതി

കേരളത്തിന് 3,000 കോടി കടമെടുക്കാം; കേന്ദ്ര അനുമതി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് താത്കാലിക വിരാമമിട്ട് 3,000 കോടി കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 5000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം 37,512 കോടി കട മെടുക്കാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും കടമെടുപ്പിനുള്ള അനുമതി ഒരു സംസ്ഥാനത്തിനും നല്‍കിയിരുന്നില്ല.

Kerala
മസാല ബോണ്ട് കേസിൽ ഇഡിയ്ക്ക് തിരിച്ചടി; നേട്ടം തോമസ് ഐസകിന്

മസാല ബോണ്ട് കേസിൽ ഇഡിയ്ക്ക് തിരിച്ചടി; നേട്ടം തോമസ് ഐസകിന്

കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് എതിരായ ഇ ഡിയുടെ അപ്പീൽ ഹര്‍ജിയിൽ കോടതിയുടെ അടിയന്തിര ഇടപെടലില്ല. തെരഞ്ഞെടുപ്പിന് ശേഷം അപ്പീലിൽ വാദം കേൾക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം മാത്രം ചോദ്യം തോമസ് ഐസകിനെ ചോദ്യം ചെയ്താൽ മതിയെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച്

Kerala
സിദ്ധാര്‍ഥന്‍ കേസിലെ പ്രതിയുടെ അച്ഛന്‍ മരിച്ച നിലയില്‍

സിദ്ധാര്‍ഥന്‍ കേസിലെ പ്രതിയുടെ അച്ഛന്‍ മരിച്ച നിലയില്‍

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തിരക്കര സ്വദേശി പികെ വിജയനെയാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂള്‍ അധ്യാപകനാണ് വിജയന്‍. സിദ്ധാര്‍ഥന്റെ മരണവുമായി

Kerala
മാസപ്പടി; സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്

മാസപ്പടി; സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്

കൊച്ചി: സ്വകാര്യ കരിമണൽ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എം‍ഡി ശശിധരൻ കർത്തക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എക്സാ ലോജിക് സൊലൂഷനുമായുള്ള മാസപ്പടി കേസിൽ തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്. അതിനിടെ സിഎംആർഎൽ പ്രതിനിധികൾക്ക് ഇന്ന് ​ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു.

Current Politics
ഇടത് സ്ഥാനാർഥിയുടെ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം

ഇടത് സ്ഥാനാർഥിയുടെ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം. ജോലിക്ക് വന്നതായി രേഖപ്പെടുത്തിയ ശേഷം സ്വീകരണത്തിന് പോകാനാണ് മേറ്റ് നിർദേശം നൽകിയത്. കോട്ടയം വിജയപുരത്താണ് സംഭവം. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ തൊഴിലാളികൾക്ക് നിർദേശം നൽകുന്ന ശബ്ദസന്ദേശം പുറത്തുവന്നു.

Entertainment
ഗാന്ധിമതി ബാലന്‍ അന്തരിച്ചു; വിട പറഞ്ഞത് ക്ലാസിക് സിനിമകളുടെ നിര്‍മാതാവ് #Gandhimati Balan passed away

ഗാന്ധിമതി ബാലന്‍ അന്തരിച്ചു; വിട പറഞ്ഞത് ക്ലാസിക് സിനിമകളുടെ നിര്‍മാതാവ് #Gandhimati Balan passed away

തിരുവനന്തപുരം: പ്രമുഖ സിനിമ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍(66) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന ബാലനെ ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 12.55ന് ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ തിരുവനന്തപുരത്ത്. വാണിജ്യ സിനിമ മാത്രം

Kerala
അപകടമരണങ്ങള്‍ കുറയാനുള്ള കാരണം, എ.ഐ. ക്യാമറ; അധികൃതര്‍

അപകടമരണങ്ങള്‍ കുറയാനുള്ള കാരണം, എ.ഐ. ക്യാമറ; അധികൃതര്‍

കേരളത്തില്‍ വാഹനങ്ങളുടെ എണ്ണവും അപകടങ്ങളും കൂടിയപ്പോള്‍ ആശ്വാസമായി മരണനിരക്കിലെ കുറവ്. 2022-മായി താരതമ്യംചെയ്യുമ്പോള്‍ 2023-ല്‍ മരിച്ചവരുടെ എണ്ണത്തില്‍ 307 പേരുടെ കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് എ.ഐ. ക്യാമറ സ്ഥാപിച്ചതിനുശേഷം അപകടങ്ങള്‍ കൂടിയെന്നും കുറഞ്ഞെന്നുമുള്ള വാദങ്ങള്‍ക്കിടെയാണ് ഈ കണക്ക്. 2022-ല്‍ 43,910 വാഹനാപകടങ്ങളുണ്ടായി. 4317 പേര്‍ മരിച്ചു. 2023-ല്‍ അപകടങ്ങളുടെ എണ്ണം