Kannur
ഇരിട്ടി പുഴയിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി പുഴയിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ : ഇരിട്ടി പുഴയിൽ കാണാതായ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്‌ചയാണ് വിദ്യാർഥികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. എടയന്നൂർ സ്വദേശി ഷഹർബാന, ചക്കരക്കൽ സ്വദേശി സൂര്യ എന്നിവരാണ് പുഴയിൽ വീണത്. സുഹ‍ൃത്തിന്‍റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർഥിനികൾ. എൻഡിഐആർ എഫിന്‍റെ 30 അം​ഗ സംഘവും ഫയർ ഫോഴ്‌സിന്‍റെ അഞ്ച്

Kozhikode
അമീബിക് മസ്‌തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു, മരണപെട്ടത്‌ റിയാദിലെ സാമുഹ്യ പ്രവര്‍ത്തകന്‍ അജിത്തിന്‍റെ മകന്‍; സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി

അമീബിക് മസ്‌തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു, മരണപെട്ടത്‌ റിയാദിലെ സാമുഹ്യ പ്രവര്‍ത്തകന്‍ അജിത്തിന്‍റെ മകന്‍; സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഫറോഖ് കോളജ് സ്വദേശി അജിത് പ്രസാദ് -ജോതി ദമ്പതികളുടെ മകൻ 12 വയസുകാരനായ ഇ പി മൃദുല്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി യിൽ ചികിത്സയിലിരിക്കെ ഇന്നലെ (ജൂലൈ 3) രാത്രിയാണ് മരണം.

Kannur
ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേര്‍പെട്ടു; തിരച്ചില്‍ ഊര്‍ജിതം

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേര്‍പെട്ടു; തിരച്ചില്‍ ഊര്‍ജിതം

കണ്ണൂര്‍: പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇരിക്കൂര്‍ സിബ്ഗ കോളേജ് സൈക്കോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ എടയന്നൂര്‍ തെരൂര്‍ അഫ്‌സത്ത് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെയും അഫ്‌സ ത്തിന്റെയും മകള്‍ ഷഹര്‍ബാന (20)ചക്കരക്കല്‍ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രദീഷിന്റെയും

Idukki
നിര്‍ത്തിയിട്ട ഓട്ടോയില്‍ കൂടുകൂട്ടി തേനീച്ചകള്‍; പൊല്ലാപ്പിലായി ഡ്രൈവർ

നിര്‍ത്തിയിട്ട ഓട്ടോയില്‍ കൂടുകൂട്ടി തേനീച്ചകള്‍; പൊല്ലാപ്പിലായി ഡ്രൈവർ

ഇടുക്കി: തേനീച്ചകള്‍ പലയിടത്തും കൂടുകൂട്ടാറുണ്ട്. എന്നാല്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ തേനീച്ചകള്‍ കൂട്ടമായെത്തി പെട്ടന്ന് കൂടുകൂട്ടിയാല്‍ എന്ത് സംഭവി ക്കും…? വാഹന ഉടമ മാത്രമല്ല, കണ്ടുനിന്നവര്‍ പോലും അത്ഭുതപ്പെട്ട കാഴ്‌ചയായിരുന്നു അത്. മൂന്നാറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മൂന്നാര്‍ ടൗണില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന

Kottayam
കോട്ടയം@75; ശിങ്കാരി മേളവും കേക്കുമുറിയ്‌ക്കലുമായി ആഘോഷം, ഒരുവര്‍ഷം നീളുന്ന പരിപാടി

കോട്ടയം@75; ശിങ്കാരി മേളവും കേക്കുമുറിയ്‌ക്കലുമായി ആഘോഷം, ഒരുവര്‍ഷം നീളുന്ന പരിപാടി

കോട്ടയം : ശിങ്കാരിമേളത്തിന്‍റെ അകമ്പടിയിൽ കേക്കു മുറിച്ചും മരം നട്ടും കോട്ടയ ത്തിന്‍റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിന് കലക്ട്രേറ്റിൽ തുടക്കം. കോട്ടയം ജില്ല രൂപീകൃതമായതിന്‍റെ എഴുപത്തഞ്ചാം വാർഷികാഘോഷം കളറാക്കി കലക്ട്രേറ്റ് ജീവനക്കാർ. ജില്ലയുടെ ഭൂപടവും ജില്ലയിലെ ഒൻപതു നിയമസഭ മണ്ഡല ങ്ങളും പലനിറങ്ങളിൽ അടയാളപ്പെടുത്തിയ കേക്ക് കളക്ട്രേറ്റിന്‍റെ കവാടത്തിൽ

Malappuram
വില്ലനായത് വെല്‍ക്കം ഡ്രിങ്ക്; വള്ളിക്കുന്നത്ത് മഞ്ഞപ്പിത്തം പടര്‍ന്നത് വിവാഹത്തില്‍ നിന്ന്: മലപ്പുറത്ത് കേസുകൾ ആറായിരം കടന്നു

വില്ലനായത് വെല്‍ക്കം ഡ്രിങ്ക്; വള്ളിക്കുന്നത്ത് മഞ്ഞപ്പിത്തം പടര്‍ന്നത് വിവാഹത്തില്‍ നിന്ന്: മലപ്പുറത്ത് കേസുകൾ ആറായിരം കടന്നു

മലപ്പുറം: വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹത്തില്‍ നിന്ന്. വിവാഹത്തില്‍ വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ വ്യക്തമാക്കിയത്. വള്ളിക്കുന്ന 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. മെയ്

Kozhikode
പോസറ്റീവ് വൈബ് ഒന്നാം വാർഷികം ആഘോഷിച്ചു

പോസറ്റീവ് വൈബ് ഒന്നാം വാർഷികം ആഘോഷിച്ചു

കോഴിക്കോട്: ഓൺലൈൻ ഇംഗ്ലീഷ്  അക്കാദമിയിലൂടെ പരിചിതരായ പല രാജ്യങ്ങളിൽ താമസക്കാരായ കേരളത്തിന്റെ വിവിധ ജില്ലയിൽനിന്നുള്ള  മലയാളി കൾ ബാല്യത്തിലേക്കും  യൗവനത്തിലേക്കും ഒരു തിരിച്ചു പോക്ക് എന്ന ഉദ്ദേശത്തോടെ രൂപികരിച്ച പോസറ്റീവ് വൈബ് ഒന്നാം വാർഷികം വിവിധ കലാ കായിക പരിപാടിക ളോടെ ആഘോഷിച്ചു . എല്ലാവർക്കും ഒത്തുകൂടാൻ  സൗകര്യ

Kerala
കോഴിക്കോട് വീട്ടിൽ കയറി കുറുക്കന്റെ ആക്രമണം; നാലു പേർക്ക് കടിയേറ്റു; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട് വീട്ടിൽ കയറി കുറുക്കന്റെ ആക്രമണം; നാലു പേർക്ക് കടിയേറ്റു; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: കുറുക്കന്റെ ആക്രമണത്തിൽ നാലു പേർക്ക് പരിക്ക്. അത്തോളി മൊടക്കല്ലൂരിലാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. വീട്ടിൽ കയറിയായിരുന്നു ആക്രമണം. കുറുക്കന്റെ കടിയേറ്റ നാലു പേരിൽ ഒരാളുടെ നില ​ഗുരുതരമാണ്. കുറുക്കനെ പിടികൂടി. പനോളി ദേവയാനി (65)ക്കാണ് ആദ്യം കുറുക്കന്റെ കടിയേൽക്കുന്നത്. വീട്ടിൽ കയറിയായിരുന്നു ആക്രമണം. അവിടെനിന്ന് നൂറുമീറ്റര്‍ ദൂരത്തിലുള്ള കോഴി

Idukki
കോഴിക്കൂട്ടിൽ നിന്ന് വിഷ ജീവിയുടെ കടിയേറ്റു; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു

കോഴിക്കൂട്ടിൽ നിന്ന് വിഷ ജീവിയുടെ കടിയേറ്റു; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു

ഇടുക്കി : കോഴിക്കൂട്ടിൽ നിന്നും വിഷ ജീവിയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. രാജാക്കാട് പന്നിയാർകുട്ടി സ്വദേശിനി വലിയകണ്ടത്തിൽ ബാബുവിൻ്റെ ഭാര്യ ശോഭന ബാബു (55) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും മുട്ട എടുക്കുന്നതിനിടെ വിഷ ജീവി ശോഭനയെ കടിക്കുക യായിരുന്നു.

Local News
പത്താംക്ലാസ്​ പാസായവർക്ക് എഴുതാനും വായിക്കാനുമറിയില്ല, പശുവിനെയും പോത്തിനെയും കണ്ടാലറിയാത്ത സ്ഥിതി;​ സജി ചെറിയാൻ

പത്താംക്ലാസ്​ പാസായവർക്ക് എഴുതാനും വായിക്കാനുമറിയില്ല, പശുവിനെയും പോത്തിനെയും കണ്ടാലറിയാത്ത സ്ഥിതി;​ സജി ചെറിയാൻ

ആലപ്പുഴ: പത്താംക്ലാസ്​ ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന്​ മന്ത്രി സജി ചെറിയാൻ. ആലപ്പുഴ പഗോഡ റി​സോർട്ടിൽ അക്യുധാം ഇൻസ്റ്റിട്ട്യൂട്ടിന്‍റെ നേതൃത്വത്തിൽ നടന്ന അക്യുപങ്​ചർ കോൺ​വക്കേഷൻ പ്രോഗ്രാം 'കോസ്​മിക്​ ബ്ലോസംസ്​-2024' ഉദ്​ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ടൊക്കെ എസ്​എസ്​എൽസിക്ക് 210 മാർക്ക്​ വാങ്ങാൻ ഏറെ പാടായിരുന്നു.

Translate »