National
വെനിസ്വേലയിൽ മരിച്ച ഇന്ത്യൻ കപ്പൽ ജീവനക്കാരന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങളില്ല; ദുരൂഹതയാരോപിച്ച് കുടുംബം

വെനിസ്വേലയിൽ മരിച്ച ഇന്ത്യൻ കപ്പൽ ജീവനക്കാരന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങളില്ല; ദുരൂഹതയാരോപിച്ച് കുടുംബം

ന്യൂഡൽഹി: വെനിസ്വേലയിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന് പറയപ്പെടുന്ന ഇന്ത്യൻ കപ്പൽ ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. മൃതദേഹത്തിൽ തലച്ചോറോ ഹൃദയമോ ശ്വാസകോശമോ ഉൾപ്പെടെ ഒരൊറ്റ ആന്തരികാവയവം പോലും അവശേഷിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി. ഉത്തർപ്രദേശിലെ ദേവരീയ സ്വദേശിയായ രാകേഷ്

Latest News
‘മമതയോട് കളിച്ചതല്ല ഇവിടെ, കോൺഗ്രസ് പ്രവർത്തകർ നിങ്ങളെ ഞെരിച്ചമർത്തും’; ബിജെപിക്ക് മുന്നറിയിപ്പുമായി രേവന്ത് റെഡ്ഡി!

‘മമതയോട് കളിച്ചതല്ല ഇവിടെ, കോൺഗ്രസ് പ്രവർത്തകർ നിങ്ങളെ ഞെരിച്ചമർത്തും’; ബിജെപിക്ക് മുന്നറിയിപ്പുമായി രേവന്ത് റെഡ്ഡി!

ഹൈദരാബാദ്: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നടത്തിയ രാഷ്ട്രീയ തന്ത്രങ്ങളുമായി ബിജെപി തെലങ്കാനയിലേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ഭരണം പിടിക്കുമെന്ന ബിജെപി അദ്ധ്യക്ഷൻ നിതിൻ നബിന്റെ പ്രസ്താവനയെ പരിഹസിച്ച് മറുപടി നൽകുകയായിരുന്നു അദ്ദഹം. ബിജെപിയുടെ തന്ത്രങ്ങളൊന്നും തെലങ്കാനയിൽ വിജയിക്കില്ലെന്നും

Latest News
മാസപ്പടി കേസ്; ഇഡി അന്വേഷണം മുഹമ്മദ് റിയാസിലേക്കും; പണമിടപാടുകൾ പരിശോധിക്കും

മാസപ്പടി കേസ്; ഇഡി അന്വേഷണം മുഹമ്മദ് റിയാസിലേക്കും; പണമിടപാടുകൾ പരിശോധിക്കും

കൊച്ചി: മാസപ്പടിക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)​. മുൻ പൊതുമരാമത്ത് മന്ത്രിയും വീണാ വിജയന്റെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസിന്റെ സാമ്പത്തിക ഇടപാടുകളും ഇഡി അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. വീണയ്ക്ക് സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണം എങ്ങനെയൊക്കെ വിനിയോഗിച്ചുവെന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇഡിയുടെ നടപടി. സിഎംആർഎൽ - എക്‌സാലോജിക്

National
ആദ്യം വോട്ട് വെട്ടി; പിന്നെ പാസ്‌പോര്‍ട്ട്; മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനാവാതെ ടെലിഗ്രാഫ് മുന്‍ പത്രാധിപര്‍

ആദ്യം വോട്ട് വെട്ടി; പിന്നെ പാസ്‌പോര്‍ട്ട്; മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനാവാതെ ടെലിഗ്രാഫ് മുന്‍ പത്രാധിപര്‍

കൊല്‍ക്കത്ത: ബംഗാളിലെ വോട്ടര്‍പ്പട്ടിക തീവ്രപരിഷ്‌കരണം പൂര്‍ത്തിയായപ്പോള്‍, പ്രമുഖ പത്രപ്രവര്‍ത്തകനും 'ദ ടെലിഗ്രാഫ്' പത്രത്തിന്റെ മുന്‍ പത്രാധിപരുമായ ആര്‍ രാജഗോപാലിന്റെ പേര് വോട്ടര്‍പ്പട്ടികയിലില്ല. വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിന്റെ പേരില്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാത്തതിനാല്‍ കാലിഫോര്‍ണിയയില്‍ പത്രപ്രവര്‍ത്തകയായ മകളുടെ, സാന്‍ഫ്രാന്‍സി സ്‌കോയില്‍നടന്ന വിവാഹത്തിന് പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. രാജഗോപാല്‍തന്നെയാണ് ഇക്കാര്യം സാമൂഹികമാധ്യമത്തിലൂടെ പുറത്തറിയിച്ചത്.

International
വെല്ലുവിളിയും ചര്‍ച്ചയും ? പ്രത്യാക്രമണങ്ങൾ നിർത്താൻ തയ്യാറായി അമേരിക്കയും ഇറാനും, നാളെ ഖത്തറിൽ സമാധാന‌ ചർച്ച ആരംഭിക്കും

വെല്ലുവിളിയും ചര്‍ച്ചയും ? പ്രത്യാക്രമണങ്ങൾ നിർത്താൻ തയ്യാറായി അമേരിക്കയും ഇറാനും, നാളെ ഖത്തറിൽ സമാധാന‌ ചർച്ച ആരംഭിക്കും

ദോഹ: സമാധാനകരാർ നിലവിൽ വന്ന് ദിവസങ്ങൾക്കകം ആക്രമണപ്രത്യാക്രമണങ്ങൾ പുനഃരാരംഭിച്ചിരിക്കുകയാണ് അമേരിക്കയും ഇറാനും. പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നതിനും ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള പ്രശ്‌നപരിഹാരത്തിനും അമേരിക്കയും ഇറാനും പ്രത്യാക്രമണങ്ങൾ നിർത്തിവച്ച് ചർച്ച നടത്താൻ തീരുമാനിച്ചു. നാളെ ഖത്തർ തലസ്ഥാനമായ ദോഹയിലാകും യോഗം. ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും ഒന്നിലധികം ആക്രമണങ്ങൾ നടത്തിയതിന് ശേഷമാണ്

Latest News
‘പാര്‍ലമെന്ററി മോഹം വര്‍ധിച്ചു; പലരും മറുകണ്ടം ചാടി’; തെറ്റുതിരുത്തല്‍ രേഖയ്ക്ക് പിബി അംഗീകാരം; തിരിച്ചുവരാന്‍ സിപിഎം

‘പാര്‍ലമെന്ററി മോഹം വര്‍ധിച്ചു; പലരും മറുകണ്ടം ചാടി’; തെറ്റുതിരുത്തല്‍ രേഖയ്ക്ക് പിബി അംഗീകാരം; തിരിച്ചുവരാന്‍ സിപിഎം

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് തോല്‍വികളിലെ തെറ്റ് തിരുത്തല്‍ രേഖക്ക് സിപിഎം പൊളിറ്റ് ബ്യൂറോയുടെ അംഗീകാരം. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യും. ചിലര്‍ക്ക് പാര്‍ലമെന്ററി മോഹം വര്‍ധിച്ചതായും പലരും മറുകണ്ടം ചാടിയതായും ജി സുധാകരനും ടി കെ ഗോവിന്ദനും അടക്കം ഇതിന്റെ ഉദാഹരണമാണെന്നും തെറ്റ്

Latest News
മുഖ്യമന്ത്രി ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

മുഖ്യമന്ത്രി ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

തീരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്‍റെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി

International
ഇറനില്‍ വീണ്ടും യു.എസ് വ്യോമാക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ പ്രതിസന്ധിയില്‍

ഇറനില്‍ വീണ്ടും യു.എസ് വ്യോമാക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ പ്രതിസന്ധിയില്‍

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. വെള്ളിയാഴ്ചയാണ് ഇറാന്റെ മിസൈല്‍-ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങളും തീരദേശ റഡാര്‍ സംവിധാനങ്ങളും ലക്ഷ്യമിട്ട് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രത്യാക്രമണം നടത്തിയത്. കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച താല്‍കാലിക

Kerala
തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ നീക്കവുമായി യുഡിഎഫ്, ബിജെപി അഞ്ചുവര്‍ഷത്തേക്ക് സേഫ് എന്ന് മേയര്‍ രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ നീക്കവുമായി യുഡിഎഫ്, ബിജെപി അഞ്ചുവര്‍ഷത്തേക്ക് സേഫ് എന്ന് മേയര്‍ രാജേഷ്

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ യുഡിഎഫ് നീക്കം. ഇന്നു വൈകീട്ടു ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കോണ്‍ഗ്രസിന്റെ അവിശ്വാസ നീക്കത്തില്‍ ഇടതുപക്ഷത്തിന്റെ തീരുമാനം നിര്‍ണായകമാണ്. 101 അംഗ കോര്‍പറേഷനില്‍ ബിജെപിക്ക് 50 സീറ്റാണുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി

Latest News
ധര്‍മ്മേന്ദ്ര പ്രധാനും ഹര്‍ദീപ് സിങ് പുരിയും പുറത്തേക്ക്?; കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് റിപ്പോര്‍ട്ട്

ധര്‍മ്മേന്ദ്ര പ്രധാനും ഹര്‍ദീപ് സിങ് പുരിയും പുറത്തേക്ക്?; കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരില്‍ ചിലരെ ഒഴിവാക്കിയേക്കുമെന്നും, ചിലര്‍ക്ക് വകുപ്പുമാറ്റം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ധനവകുപ്പിൽ നിന്നും നിര്‍മല സീതാരാമന്‍ മാറിയേക്കും. നീറ്റ് വിവാദത്തില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ ഒഴിവാക്കിയേക്കും. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്താകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ

Translate »