സൗദി അറേബ്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. ഇന്ന്‍ സ്ഥിരീകരിച്ചത് 792 കേസുകള്‍ .


റിയാദ്: സൗദിയില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധന ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 792 ആണ് രോഗമുക്തി നേടിയത് 467 പേര്‍ അതേ സമയം 07 കോവിഡ് മരണവും സ്ഥിരീകരിച്ചു.

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 6,686 ആണ്.. ഇവരില്‍ 846 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 394,169 ഉം മരണ നിരക്ക് 6,711 ഉം രോഗമുക്തി നേടിയവര്‍ 380,772 ആയി രോഗമുക്തി നിരക്ക് 97.27 82ശതമാനമായി. 363 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 13.25 കോടി പിന്നിട്ടു. ഇതുവരെ, 2,876,067 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 106,839,221 ആയി ചികിത്സയിലുള്ളവര്‍, 22,792,131 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലു മാണ്..ലോകത്താകമാനം ആകെ രോഗമുക്തി നിരക്ക് 80.69 ശതമാനമാണ്.

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ഏപ്രില്‍ ആറു വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 52,08,830 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 15,469,923 പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 62,432 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,


Read Previous

എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍ ഏപ്രില്‍ 11 ന് ആരംഭിക്കും, വിദ്യാര്‍ഥികള്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തണം

Read Next

“ഒറ്റക്കായിപ്പോയ ഒരു സ്ത്രീക്കേ സമൂഹത്തിലെ മാന്യന്മാരുടെ തനിനിറം അറിയൂ’ കണ്ണുതുറപ്പിക്കുന്ന കുറിപ്പുമായി റസീന

Leave a Reply

Your email address will not be published. Required fields are marked *

Most Popular