എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍ ഏപ്രില്‍ 11 ന് ആരംഭിക്കും, വിദ്യാര്‍ഥികള്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തണം

Small children with face mask back at school after covid-19 quarantine and lockdown.


ഷാര്‍ജ: എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍ ഏപ്രില്‍ 11 ന് ആരംഭിക്കും. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 18 മുതലാണ് ക്ലാസ്സുകള്‍ തുടങ്ങുക. സ്‌കൂളിലേക്ക് വരുന്നതിന് 72 മണിക്കൂറിനകമുള്ള പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ ഹാജരാക്കണമെന്ന് നിബന്ധനയുണ്ട്.

സ്‌കൂളിലെത്തി ക്ലാസ്സില്‍ പങ്കെടുക്കണോ, ഓണ്‍ലൈന്‍ മതിയോ എന്ന കാര്യം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടെന്ന് ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി വ്യക്തമാക്കി. എല്ലാ സ്‌കൂളുകളിലും കര്‍ശനമായ കോവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റമദാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായാണ് സ്‌കൂളുകള്‍ തുറക്കുക. പുണ്യമാസത്തില്‍ മൂന്നു മുതല്‍ അഞ്ചുവരെ മണിക്കൂര്‍ മാത്രമേ വിദ്യാലയം പ്രവര്‍ത്തിക്കുകയുള്ളു. ഇതുസംബന്ധിച്ച നിര്‍ദേശം നേരത്തെ തന്നെ നല്‍കിയിരുന്നു.


Read Previous

അമ്മയാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തിന് ഇന്ന് പ്രധാന വില്ലൻ പിസിഒഡി .

Read Next

സൗദി അറേബ്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. ഇന്ന്‍ സ്ഥിരീകരിച്ചത് 792 കേസുകള്‍ .

Leave a Reply

Your email address will not be published. Required fields are marked *

Most Popular