ഇന്ത്യാ ബുക്ക് ഒഫ് റെക്കോഡ്സിൽ നാലരവയസുകാരന് ഇരട്ടനേട്ടം.


കളമശേരി: ഒരുമിനിട്ടിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ മൃഗത്തിന്റെ പേരും കണ്ടുപിടി ത്തങ്ങളും ഉപജ്ഞാതാക്കളുടെ പേരും പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ നാലര വയസു കാരന് ഇരട്ട നേട്ടം. നോർത്ത് കളമശേരി കോഴികാട്ടിൽ വീട്ടിൽ അതുലിന്റെയും സുപ്രിയയുടെയും മകനായ ആദിത് അതുൽ 170 രാജ്യങ്ങളുടെ പതാകകൾ വേഗത്തിൽ പറഞ്ഞും എറണാകുളത്ത് നടന്ന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. വിമാനങ്ങൾ , വാഹനങ്ങൾ എന്നിവയുടെ എംബ്ളങ്ങൾ കണ്ടാലും കൃത്യമായി പറഞ്ഞ് അത്ഭുതപ്പെടുത്തും.

കുട്ടിയുടെ കഴിവുകൾ മനസിലാക്കിയ മാതാപിതാക്കൾ ആദിതിനെ ഒരു സ്ഥാപനത്തിൽ ഓൺലൈൻ ക്ലാസ്സിൽ ചേർത്ത് പരിശീലനവും കൊടുക്കുന്നുണ്ട്. ഇപ്പോൾ ഷാർജയിലെ ലീഡേഴ്സ് പ്രൈവറ്റ് സ്കൂൾ വിദ്യാർത്ഥിയാണ്.


Read Previous

വിഷു ഓർമ്മകൾ പങ്കുവച്ച് പ്രതിപക്ഷ നേതാവ് ; കൈനീട്ടം കൊണ്ട് ഞങ്ങൾ പന്തും കളിക്കോപ്പുകളും വാങ്ങുമ്പോൾ സഹോദരിമാർ വളയും മാലയും വാങ്ങും

Read Next

നാടക കലാകാരന്മാർ വെള്ളരി കർഷകന് സാന്ത്വനമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular