നാടക കലാകാരന്മാർ വെള്ളരി കർഷകന് സാന്ത്വനമായി.


പാലക്കുന്ന്∙ വിഷു ലക്ഷ്യമിട്ട് വിളയിച്ചെടുത്തത് വെള്ളരിക്ക വിപണി കണ്ടെത്താനാകാതെ പ്രയാസ ത്തിലായ കർഷകനു തുണയായി കലാകാരന്മാർ. പെരിയയിലെ കർഷകനായ മണികണ്ഠനാണു ‘നാടക്’ കാഞ്ഞങ്ങാട് മേഖലയിലെ നാടക കലാകാരന്മാർ വിപണി കണ്ടെത്താനായി സഹായം നൽകിയത്. 70 ക്വിന്റൽ വെള്ളരിക്കയാണു വിളയിച്ചെടുത്തത്. എന്നാൽ ദിവസങ്ങളായിട്ടും വിപണിയിലെത്താതെ പ്രയാസത്തിലായ കർഷകന്റെ ദുരിതം സുഹൃത്തുക്കൾ മുഖേനയാണു നാടക് സംഘടനയുടെ ഭാരവാഹികൾ അറിയുന്നത്.

പിന്നിട് ഇവർ മണികണ്ഠന്റെ വെള്ളരി തോട്ടത്തിലെത്തി, വിപണിയിലെത്തിക്കാനുള്ള സഹായം നൽക്കുകയായിരുന്നു. ഇതോടെ എല്ലാം വിറ്റുപോയതിന്റെ പൊൻവിഷു ചിരിയിലാണു മണിക ണ്ഠനും കുടുംബവും. കണ്ണൂർ ജില്ലയിൽ നിന്നു ഉൾപ്പെടെ വെള്ളരി വാങ്ങാൻ ആളുകളെത്തി.

നാടക് സംഘടനയിലെ പാലക്കുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശശി ആറാട്ടുകടവും,അനിൽ കുമാർ കരിപ്പോടിയും ഒപ്പം മുതിർന്ന നാടക കലാകാരനായ ദാമോദരൻ കരിഞ്ചാൽ, സുമിത്ര ചട്ടംചാൽ എന്നിവർ സഹായം നൽകാനായി കൂട്ടു ചേർന്നപ്പോൾ സമീപത്തെ സ്കൂളിലെ അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും വെള്ളരി വാങ്ങാനെത്തി. വിളവെടുത്ത വെള്ളരി മുഴുവൻ വിഷുവിന് മുൻപേ ഇടനിലക്കാരില്ലാതെ വിറ്റൊഴിഞ്ഞ സന്തോഷത്തിലാണ് ഈ കർഷക കുടുംബം.


Read Previous

ഇന്ത്യാ ബുക്ക് ഒഫ് റെക്കോഡ്സിൽ നാലരവയസുകാരന് ഇരട്ടനേട്ടം.

Read Next

നടി സാന്ദ്രയുടെ ഇരട്ടക്കുട്ടികൾക്ക് ചോറൂണ്; വിഡിയോ വൈറലാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular