ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സൗദി അറേബ്യയിലെ വിവിധ ശാഖകളിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ആരോഗ്യരംഗത്തെ കരുതലായ നഴ്സുമാരെ ആദരിക്കുന്നതിനായി റിയാദ്, സാക്ക, ബുറൈദ, ജുബൈൽ, നജ്റാൻ എന്നിവിടങ്ങളിൽ വിവിധ ചടങ്ങുകൾ അരങ്ങേറി.

ബത്ത സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റിൽ നടന്ന ആഘോഷങ്ങൾ അബ്ദുൽ അസീസ് (ഷിഫാ ജസീറ) ഉദ്ഘാടനം ചെയ്തു. സിറ്റിഫ്ലവർ മാർക്കറ്റിംഗ് മാനേജർ നൗഷാദ് പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. സ്റ്റോർ മാനേജർമാരായ അനസ്, ശരത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സാക്കയിൽ നടന്ന ചടങ്ങുകൾ ജോഫിൻ പോൾ, സുധീർ ഹംസ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്റ്റോർ മാനേജർ ഹസ്കർ നഴ്സുമാരെ ആദരിച്ചു. ബുറൈദയിൽ ഖസീം യൂണിവേഴ്സിറ്റിയിലെ ഡോ. സുഹാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ഹൈദർ (സ്റ്റോർ മാനേജർ) നഴ്സുമാർക്ക് ആദരമർപ്പിച്ചു.

ജുബൈലിൽ ഡബ്ല്യു.എം.എഫ് (WMF) ജുബൈൽ ടീമുമായി ചേർന്ന് നടത്തിയ ആഘോഷം ഷിഫ അൽ ജുബൈൽ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ വില്യം വർക്കി ഉദ്ഘാടനം ചെയ്തു. ഹൈപ്പർമാർക്കറ്റ് മാനേജർ ഹനീഫ കമ്പായത്തിൽ പരിപാടികൾ നിയന്ത്രിച്ചു. ഡബ്ല്യു.എം.എഫ് പ്രവർത്തകർ നഴ്സുമാരെ ആദരിക്കുകയും തുടർന്ന് നിക്കി ല അവതാരകയായ സംഗീത പരിപാടി അരങ്ങേറുകയും ചെയ്തു.

നജ്റാൻ സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റിൽ മിനി ജോസഫ് (കെ.കെ.എച്ച്) ഉദ്ഘാടനം നിർവ്വഹിച്ചു. സിറ്റിഫ്ലവർ ഹൈപ്പർ മാനേജർ ഷിന്റോ മോഹനൻ പരിപാടികൾക്ക് നേതൃത്വം നൽകി. സർവീസിൽ 20 വർഷം പൂർത്തിയാക്കിയ നഴ്സുമാരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. മെൽബി, സന്ധ്യ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
