ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജുബൈൽ: ദുരിതക്കയത്തിൽ അകപ്പെട്ട പ്രവാസി സഹോദരന് താങ്ങായി ജുബൈൽ മലയാളി സമാജം (JMS). റാസ് അൽ ഖൈറിലുണ്ടായ അപകടത്തെത്തുടർന്ന് രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടി വന്ന കണ്ണൂർ സ്വദേശി അബ്ദുൽ സമദിനാണ് സമാജത്തിന്റെ ഇടപെടലിലൂടെ പുതുജീവൻ ലഭിക്കുന്നത്. കൃത്രി മക്കാൽ വെച്ചുപിടിപ്പിക്കുന്നതിനായി ആവശ്യമായ തുകയേക്കാൾ വലിയൊരു സംഖ്യ വെറും രണ്ട് ദിവസത്തിനുള്ളിൽ സമാഹരിച്ചാണ് പ്രവാസലോകം കാരുണ്യത്തിന്റെ പുതിയ ചരിത്രം കുറിച്ചത്.

അപകടത്തെത്തുടർന്ന് അൽ മന ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന സമദിനെ നേരത്തെ എംബസിയുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലെത്തിച്ചിരുന്നു. എന്നാൽ നാട്ടിലെ ചികിത്സയ്ക്കിടെ അണുബാധ പടർന്നതിനെത്തുടർന്ന് രണ്ടാമത്തെ കാലും മുറിച്ചുമാറ്റേണ്ടി വന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് കൃത്രിമക്കാൽ സ്ഥാപിക്കാനുള്ള സഹായ അഭ്യർത്ഥനയുമായി സമദ് സമാജത്തെ സമീപിച്ചത്.
രണ്ട് കാലുകൾക്കുമായി ₹1,60,000 രൂപയായിരുന്നു പ്രാഥമികമായി ആവശ്യമുണ്ടായിരുന്നതെങ്കിലും, സമാജം പ്രവർത്തകരുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ ₹2,21,000 രൂപ സമാഹരിക്കാൻ സാധിച്ചു. 2026 മെയ് 10-ന് ജുബൈൽ ബദർ ഹോസ്പിറ്റലിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് തുക സമദിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറി.
സമാജം പ്രസിഡന്റ് ബൈജു അഞ്ചൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ മൂസ അറയ്ക്കൽ, നാസറുദ്ദീൻ പുനലൂർ, ഷാജഹാൻ ഖുൽഫി, ജനറൽ സെക്രട്ടറി സന്തോഷ് ചക്കിങ്കൽ തുടങ്ങിയവരും സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. മനുഷ്യസ്നേഹത്തിന്റെ കരുത്താണ് ഈ വിജയത്തിന് പിന്നിലെന്ന് ഭാരവാഹികൾ കൂട്ടിചേർത്തു.
