ജെന്‍സികളെ കേള്‍ക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടോ?; ആത്മപരിശോധന വേണമെന്ന് ശശി തരൂര്‍


ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി ഉന്നയിച്ച വിഷയങ്ങള്‍ കോണ്‍ഗ്രസ് മുന്‍പ് തന്നെ ഏറ്റെടുത്തിരുന്നുവെങ്കിലും ജെന്‍സികളുടെ മനസ് അറിയുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയോ എന്ന് ആത്മപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ഉന്നയിച്ച വിഷയങ്ങള്‍ കോണ്‍ഗ്രസിന്റെ ഛാത്രോ കീ ഗൂഞ്ച് എന്ന കാംപെയ്‌നിന്റെ ഭാഗമായിരുന്നു. എന്നാല്‍ സിജെപിയുടെ പ്രക്ഷോഭത്തിന് ലഭിച്ചത് പോലെയുള്ള സ്വീകാര്യത തങ്ങളുടെ പാര്‍ട്ടി പ്രചാരണത്തിന് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയില്‍ നടന്ന സംവാദ പരിപാടിയിലാണ് തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സമ്പര്‍ക്ക പരിപാടി സിജെപിയുടെ പ്രതിഷേധത്തോളം ജനങ്ങളിലേക്ക് എത്തിയില്ലെന്നത് വസ്തുത ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ജന്തര്‍മന്തറില്‍ സിജെപി ഉന്നയിച്ച വിഷയങ്ങള്‍ അതിന് മുന്‍പ് തന്നെ ഞങ്ങള്‍ ഏറ്റെടുത്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളുമായി സംവദിച്ചു. ഛാത്രോ കീ ഗൂഞ്ച് എന്ന പേരിലായിരുന്നു കാംപെയ്ന്‍. എന്നാല്‍ സിജെപിയുടെ പ്രതിഷേധത്തോളം കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സമ്പര്‍ക്ക പരിപാടിക്ക് സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചില്ല. നമുക്ക് എവിടെയാണ് പിഴച്ചതെന്ന് നമ്മള്‍ സ്വയം ചോദിക്കണം. ജെന്‍സികളെ കേള്‍ക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടോ?, ജെന്‍സികളുടെ മനസ് അറിയുന്നതില്‍ നമ്മുക്ക് വീഴ്ച പറ്റിയോ?. ഇക്കാര്യങ്ങളിലെല്ലാം ആത്മപരിശോധന ആവശ്യമാണ്’- ശശി തരൂര്‍ വ്യക്തമാക്കി.

ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ ആദ്യം ശബ്ദമുയര്‍ത്തിയവരില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ് യു ഉള്‍പ്പെടുന്നു. മെയ് 12ന് എന്‍എസ് യു ഡല്‍ഹിയില്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നീറ്റ് പരീക്ഷ റദ്ദാക്കി ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജൂണ്‍ 17നാണ് രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് ഛാത്രോം കീ ഗൂഞ്ച് പ്രചാരണം ആരംഭിച്ചത്.


Read Previous

റിയാദ് സുപ്രഭാതം ക്യാമ്പയിന തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »