റിയാദ് സുപ്രഭാതം ക്യാമ്പയിന തുടക്കമായി


റിയാദ്: സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ എസ്‌.ഐ.സി (SIC) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ 13-ാം വാർഷിക പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘ഔദ്യോഗികം സുപ്രഭാതം’ സ്കീമിന്റെ ഉദ്ഘാടനം നടന്നു.

പ്രവാസി പുരസ്കാർ സമ്മാൻ ജേതാവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ശിഹാബ് കോട്ടുകാട്, OICC റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരക്ക് സ്കീം നൽകി ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രവാസലോകത്ത് മലയാള പത്രങ്ങളുടെ പ്രചാരണം വ്യാപിപ്പിക്കുന്നതിനും സമസ്തയുടെ ആശയങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുമുള്ള സുപ്രഭാതം ദിനപത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ചടങ്ങിൽ പ്രമുഖർ പിന്തുണ അറിയിച്ചു.

SIC റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബഷീർ താമരശ്ശേരി, മാള, മുഹ്‌യിദ്ദീൻ ഹാജി, മൻസൂർ വാഴക്കാട്, റാഫി പുറവൂർ, ഫുആദ് ചേലേരി, നവാസ് ഊർപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.


Read Previous

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

Read Next

ജെന്‍സികളെ കേള്‍ക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടോ?; ആത്മപരിശോധന വേണമെന്ന് ശശി തരൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »