ടോക്കിയോ ഒളിമ്പിക്സ്  ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍.


ടോക്കിയോ ഒളിമ്പിക്സ്  പുരുഷ ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനമുറപ്പിച്ചതിന്റെ ആത്മവി ശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ പുരുഷ ടീം ജയത്തോടെ പൂള്‍ ഘട്ട മല്‍സരങ്ങള്‍ അവസാനിപ്പിച്ചു. ഗോള്‍മഴ കണ്ട പൂള്‍ എയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ആതിഥേയരാന ജപ്പാനെ ഇന്ത്യ 5-3നു പരാജയപ്പെടുത്തുകയായിരുന്നു.

ഹര്‍ഡമന്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ഷംസേര്‍ സിങ്, നിലാകാന്ത് ശര്‍മ, വരുണ്‍ കുമാര്‍ എന്നിവ രാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. ജപ്പാന്റെ ഗോള്‍ തിരിച്ചടിച്ചത് കെന്റ തനാക്ക, കോത്ത വതാനെബെ, മുറാത്ത എന്നിവരായിരുന്നു. ഈ വിജയത്തോടെ പൂള്‍ എയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തു. ന്യൂസിലാന്‍ഡിനെ 3-2നു തോല്‍പ്പിച്ചായിരുന്നു ഹോക്കിയില്‍ ഇന്ത്യയുടെ തുടക്കം. തൊട്ടടുത്ത കളിയില്‍ ഓസ്‌ട്രേലിയയോടു 1-7നു നാണംകെട്ടെങ്കിലും ടീം സ്പിരിറ്റ് വീണ്ടെടുത്ത് ഒറ്റകെട്ടായി പൊരുതി സ്‌പെയിനിനെ 3-0നും അര്‍ജന്റീനയെ 3-1നും തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയാ യിരുന്നു.


Read Previous

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സൂപ്പര്‍ താരം പിവി സിന്ധു സെമി ഫൈനലിലേക്ക് കടന്നു.

Read Next

ഒളിമ്പിക്സ് ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച് ലോവ്‌ലിന ബോര്‍ഗോഹെയിന്‍. സെമിയില്‍ വെല്‍ട്ടര്‍വെയിറ്റ് ലോക ചാമ്പ്യന്‍ ബുസനസ് സുര്‍മനെല്ലിയോടാണ് ലോവ്‌ലിന ഏറ്റുമുട്ടുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular