വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സൂപ്പര്‍ താരം പിവി സിന്ധു സെമി ഫൈനലിലേക്ക് കടന്നു.


ടോക്കിയോ ഒളിംപിക്‌സില്‍ വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സൂപ്പര്‍ താരം പിവി സിന്ധു സെമി ഫൈനലിലേക്കു കടന്നു. ആവേശകരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയതാരവും നാലാ സീഡുമായ അകാനെ യമഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയത്.

നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 21-13, 22-20. ആദ്യ ഗെയിം സിന്ധു അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാമത്തെ ഗെയിമില്‍ ഓരോ പോയിന്റിനും വേണ്ടി താരത്തിനു നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നു. ബാഡ്മിന്റണില്‍ ഇന്ത്യയുടെ ശേഷിച്ച ഏക മെഡല്‍ പ്രതീക്ഷ കൂടിയാണ് സിന്ധു. മറ്റു താരങ്ങളെല്ലാം ഇതിനകം പുറത്തായിക്കഴിഞ്ഞു. റിയോ ഒളിംപിക്‌സില്‍ സിന്ധു വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.

യമഗുച്ചിക്കെതിരേ പതിഞ്ഞ തുടക്കമായിരുന്നു സിന്ധുവിന്റേത്. ഒരു ഘട്ടത്തില്‍ ജപ്പാനീസ് താരം മല്‍സരത്തില്‍ 4-2ന് മുന്നിലായിരുന്നു. എന്നാല്‍ കളിയിലേക്കു തിരിച്ചുവന്ന സിന്ധു സ്‌കോര്‍ 6-6 ലെത്തിച്ചു. പിന്നീട് സിന്ധു പതിയെ ലീഡുയര്‍ത്തിക്കൊണ്ടിരുന്നു. 7-6, 9-7, 11-7 എന്നിങ്ങനെ ഇന്ത്യന്‍ താരം മല്‍സരത്തില്‍ പിടിമുറുക്കുന്നതാണ് കണ്ടത്. യമഗുച്ചിയെ ഒരിക്കല്‍പ്പോലും മുന്നിലേക്കു കയറാന്‍ സിന്ധു അനുവദിച്ചില്ല. 12-8, 13-8, 14-9, 14-11, 16-11, 17-11, 18-11, 19-13 എന്നിങ്ങനെ നില മെച്ച പ്പെടുത്തിക്കൊണ്ടിരുന്ന ഇന്ത്യന്‍ താരം ഗെയിം 21-13ന് കൈക്കലാക്കുകയും ചെയ്തു. 23 മിനിറ്റുകള്‍ കൊണ്ടാണ് സിന്ധു ആദ്യ ഗെയിം വരുതിയിലാക്കിയത്.


Read Previous

ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വന്‍ അട്ടിമറി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടോയെ ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ഹിയോ ക്വാങ് ഹീ അട്ടിമറിച്ചു.

Read Next

ടോക്കിയോ ഒളിമ്പിക്സ്  ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular