ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വന്‍ അട്ടിമറി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടോയെ ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ഹിയോ ക്വാങ് ഹീ അട്ടിമറിച്ചു.


ടോക്കിയോ: ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വന്‍ അട്ടിമറി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടോ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ഹിയോ ക്വാങ് ഹീയാണ് കെന്റോയെ അട്ടിമറിച്ചത്. സ്‌കോര്‍ 21-15, 21-19. ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുമെന്ന് ഉറപ്പുള്ള ഹോട്ട് ഫേവറിറ്റായ താരമായിരുന്നു കെന്റോ മൊമോട്ട. ആതിഥേയരായ ജപ്പാന്റെ വലിയ പ്രതീക്ഷ കൂടിയാണ് ഇതോടെ നഷ്ടപ്പെട്ടിരിക്കുന്നത്.

നേരിട്ടുള്ള രണ്ട് സെറ്റിലാണ് ജാപ്പനീസ് താരം അടിയറവ് പറഞ്ഞത്. ജാപ്പനീസ് താരങ്ങളുടെ അടിയറവ് നേരത്തെ തന്നെ ടോക്കിയോയില്‍ കണ്ടിരുന്നു. ടെന്നീസില്‍ നവോമി ഒസാക്ക, ജിംനാസ്റ്റിക്കില്‍ കോഹി ഉച്ചിമുര എന്നിവരും പുറത്തായിരുന്നു. പുറത്താവുന്നത് എല്ലാം പ്രമുഖ താരങ്ങളാണ് എന്നതാണ് ജപ്പാനെ ആശങ്കപ്പെടുത്തുന്നത്. അതേസമയം മൊമോട്ട നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് ഒളിമ്പിക്‌സിനെത്തിയത്. അതുകൊണ്ട് തന്നെ പ്രതീക്ഷികളുമുണ്ടായിരുന്നു. നേരത്തെ വലിയൊരു അപകടത്തെ താരം നേരിട്ടിരുന്നു.

അപകടത്തെ തരണം ചെയ്താണ് മൊമോട്ട ഒളിമ്പിക്‌സില്‍ മത്സരിക്കാനെത്തിയത്. ദക്ഷിണകൊറിയന്‍ താരത്തിനെതിരെ അതുകൊണ്ട് തന്നെ വിജയം നേടുമെന്നായിരുന്നു പ്രതീക്ഷ. അതിഗംഭീരമായിട്ടാണ് ഹിയോ ക്വാങ് കളിച്ചതെന്ന് പറയേണ്ടി വരും. അതിവേഗത്തിലുള്ള സ്മാഷുകള്‍ പലതും മൊമോട്ടയെ ഞെട്ടിക്കുന്നതായിരുന്നു. പലതിനും മറുപടിയില്ലാതെയാണ് ജാപ്പനീസ്താരം കീഴങ്ങിയത്. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ തന്നെ വേഗമേറിയ സ്മാഷുകള്‍ കൊണ്ടായിരുന്നു മൊമോട്ടയെ ദക്ഷിണ കൊറിയന്‍ താരം നേരിട്ടത്.

നേരത്തെ കൊവിഡ് ബാധിച്ച താരം കളിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. റിയോ ഗെയിംസിന് മുമ്പ് താരം അനധികൃത ചൂതാട്ട കേസില്‍ ഉള്‍പ്പെട്ടിരുന്നു. ബാഡ്മിന്റണ്‍ അസോസിയേഷന്‍ താരത്തിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. അന്ന് ലോക രണ്ടാം നമ്പര്‍ താരമായിരുന്നു മൊമോട്ട. 2017ല്‍ കോര്‍ട്ടില്‍ തിരിച്ചെത്തുമ്പോള്‍ 282ാം റാങ്കിലായിരുന്നു താരം. 39 അപരാജിത മത്സരങ്ങള്‍ക്കൊടുവില്‍ താരം ലോക ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. നേരത്തെ കാര്‍ അപകടത്തില്‍ ഡ്രൈവര്‍ കൊല്ലപ്പെടുകയും മൊമോട്ടയുടെ നേത്രപടലങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Read Previous

രണ്ടാം ട്വന്റി-20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ

Read Next

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സൂപ്പര്‍ താരം പിവി സിന്ധു സെമി ഫൈനലിലേക്ക് കടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular