രണ്ടാം ട്വന്റി-20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ


കൊളംബോ: രണ്ടാം ട്വന്റി-20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ ആതിഥേയർ മറികടന്നു. ജയത്തോടെ പരമ്പരയിൽ ലങ്ക ഒപ്പത്തിനൊപ്പമെത്തി (1-1).

19 ആം ഓവർ വരെ കാര്യങ്ങൾ ഇന്ത്യയുടെ വഴിക്കായിരുന്നു. എന്നാൽ എട്ടാമനായി ബാറ്റു ചെയ്യാനെ ത്തിയ ചാമിക കരുണരത്നെ മത്സരത്തിന്റെ താളം പാടെ മാറ്റി. ഭുവനേശ്വർ കുമാറിന്റെ മൂന്നാം പന്തി നെ വൈഡ് ലോങ് ഓണിലേക്ക് പറത്തിയ കരുണരത്നെ ലങ്കയെ ജയിപ്പിക്കുമെന്ന് ഉറച്ചാണ് ക്രീസിൽ നിന്നത്. 19 ആം ഓവറിൽ രണ്ടു ഡബിളുകൾ ഉൾപ്പെടെ 12 റൺസ് കുറിച്ചപ്പോൾ ലങ്കയ്ക്ക് അവസാന ഓവറിലേക്ക് വേണ്ടി വന്നത് കേവലം 8 റൺസ്.

20 ഓവറിൽ പന്തെടുത്ത ചേതൻ സക്കറിയക്കും ലങ്കയുടെ ജയം തടുക്കാനായില്ല. 2 പന്തുകൾ ബാക്കി നിൽക്കെ കരുണരത്നെയും ഡിസിൽവയും ചേർന്ന് ലങ്കയ്ക്ക് നിർണായക വിജയം നേടിക്കൊടുത്തു. 34 പന്തിൽ 40 റൺസ് കുറിച്ച ഡിസിൽവയാണ് ലങ്കൻ നിരയിലെ പ്രധാന റൺവേട്ടക്കാരൻ. കരുണ രത്നെ 6 പന്തിൽ 12 റൺസ് കണ്ടെത്തി. 31 പന്തിൽ 36 റൺസടിച്ച മിനോദ് ഭാനുകയും ലങ്കൻ സ്കോർ ബോർഡിനെ തുണച്ചു.

 


Read Previous

മുകേഷിനെതിരെ താൻ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മുകേഷിനെതി രെ ഒരു മോശം പ്രസ്താവനയും ഉണ്ടായിട്ടില്ല. മാന്യമായി പിരിയും.

Read Next

ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വന്‍ അട്ടിമറി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടോയെ ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ഹിയോ ക്വാങ് ഹീ അട്ടിമറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular