ഇടിക്കൂട്ടില്‍ ഇന്ത്യയുടെ പൂജാ റാണിക്ക് പിഴച്ചു, ക്വാര്‍ട്ടറില്‍ തോറ്റു പുറത്ത്, ഇനി പ്രതീക്ഷ ലവ്‌ലിനയില്‍ മാത്രം.


ടോക്കിയോ  ഒളിമ്പിക്സില്‍  ഇടികൂട്ടില്‍ വനിതകളുടെ ബോക്‌സിങില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ സെമി ഫൈനലിലെത്തി മെഡല്‍ ഉറപ്പാക്കിയതൊഴിച്ചു നിര്‍ത്തിയാല്‍ ഇതിഹാസതാരം മേരികോം, സിമ്രന്‍ജീത്ത് കൗര്‍ എന്നിവര്‍ നേരത്തേ പുറത്തായിരുന്നു. ഇപ്പോള്‍  പൂജാ റാണി കൂടി മടങ്ങുന്ന തോടെ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ ശേഷിച്ച ഏക താരം ലവ്‌ലിന മാത്രമാണ്.


റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവും രണ്ടു തവണ ഏഷ്യന്‍ ചാംപ്യനും മുന്‍ ലോക ചാംപ്യനുമായ ലി മല്‍സരത്തിന്റെ തുടക്കം മുതല്‍ പൂജയ്ക്കുമേല്‍ മേധാവിത്വം പുലര്‍ത്തിയാണ് ജയിച്ചുകയറിയത്. ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ മല്‍സരം ആര്‍ക്ക് അനുകൂലമായിട്ടാണ് നീങ്ങുന്നതെന്നു വ്യക്തമായിരുന്നു. ആദ്യ റൗണ്ടില്‍ അഞ്ചു ജഡ്ജസും ലിക്കു 10 പോയിന്റ് വീതം നല്‍കിയപ്പോള്‍ പൂജയ്ക്കു ഒമ്പത് പോയിന്റ് വീതമാണ് ലഭിച്ചത്.


Read Previous

ട്വന്റി ട്വന്റിയില്‍ നിന്ന് കൂട്ടരാജി, രാജിവെച്ചവര്‍ സി പി എമില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

Read Next

ഒളിംപിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന സൂപ്പര്‍ താരം പിവി സിന്ധുവിന് ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമി ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular