ഒളിംപിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന സൂപ്പര്‍ താരം പിവി സിന്ധുവിന് ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമി ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി.


ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന സൂപ്പര്‍ താരം പിവി സിന്ധുവിന് ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമി ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി. ചൈനീസ് തായ്‌പേയിയുടെ തായ് സു യിങാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ സിന്ധുവിനെ തകര്‍ത്തുവിട്ടത്.

സ്‌കോര്‍: 18-21, 11-21. എങ്കിലും സിന്ധുവിന്റെ മെഡല്‍ പ്രതീക്ഷ അസ്തമിച്ചിട്ടില്ല. വെങ്കല മെഡലിനു വേണ്ടിയുള്ള മല്‍സരത്തില്‍ അവര്‍ ചൈനയുടെ ഹെ ബിങ് ജിയാവോയുമായി ഏറ്റുമുട്ടും. നാലാം സീഡും ആതിഥേയ താരവുമായ അകാനെ യമഗുച്ചിയെ പരാജയപ്പെടുത്തി സെമിയിലേക്കു കുതിച്ച സിന്ധുവിന് പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല.


Read Previous

ഇടിക്കൂട്ടില്‍ ഇന്ത്യയുടെ പൂജാ റാണിക്ക് പിഴച്ചു, ക്വാര്‍ട്ടറില്‍ തോറ്റു പുറത്ത്, ഇനി പ്രതീക്ഷ ലവ്‌ലിനയില്‍ മാത്രം.

Read Next

41 വർഷത്തിന് വര്‍ഷത്തിന് ശേഷം ഇന്ത്യ ഒഒളിമ്പിക്സ് ഹോക്കി സെമിയില്‍, മോസ്കോ ഒളിംപിക്സിലാണ് അവസാനമായി സെമി കളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular