ട്വന്റി ട്വന്റിയില്‍ നിന്ന് കൂട്ടരാജി, രാജിവെച്ചവര്‍ സി പി എമില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.


കൊച്ചി: കിറ്റക്‌സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ നിന്ന് കൂട്ട രാജി. ട്വന്റി ട്വന്റിയുടെ ഭാഗമായ നേതാക്കളും അവരുടെ കുടുംബാംഗങ്ങളും സിപിഎമ്മില്‍ ചേരും. ആഗസ്റ്റ് ഒന്നാം തിയ്യതി നെല്ലാട് നടക്കുന്ന ചടങ്ങില്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ട്വന്റി ട്വന്റി അംഗങ്ങളെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും.

കേരളത്തെ സാബു എം ജേക്കബ് നിരന്തരം അപമാനിക്കുകയാണ് എന്നും കേരള സര്‍ക്കാരിന് എതിരെ തുടര്‍ച്ചയായി നുണ പ്രചാരണം നടത്തുകയാണ് എന്നും നേതാക്കള്‍ ആരോപിക്കുന്നു. ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു എം ജേക്കബിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ രാജി വെച്ച് സിപി എമ്മില്‍ ചേരുന്നത് എന്നും ഇവര്‍ പറയുന്നു. ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവര്‍ ഭരണം പിടിച്ചത് എന്നും എന്നാല്‍ ജനവിരുദ്ധവും വഞ്ചനാപരവുമായ നയങ്ങളാണ് സ്വീകരിക്കുന്ന തെന്നും രാജിവെച്ചവര്‍ പറയുന്നു.

സുഭാഷ് ടിഡി തോപ്പില്‍, പത്രോസ് എംഎം മേപ്രത്ത്, പികെ ജോയി പാറയില്‍, ബേസില്‍ പൗലോസ് ചാലില്‍, കെകെ രാജു, പ്രസീത് കെഎസ്, സാജു ഒഎ, കരുണാകരന്‍ സികെ, അഖില്‍ സാജു, വര്‍ഗീസ് പിജെ, കുഞ്ഞുമോന്‍ എംകെ, ഡിജി വിഡി, കെജെ ബേബി, സിപി ബേബി, ശങ്കുണ്ണി ഗോപാലന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി വനിതാ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സിപിഎമ്മില്‍ ചേരു ന്നതായി സിപി എം  നേതാക്കള്‍ അറിയിച്ചു.

 


Read Previous

ഒളിമ്പിക്സ് ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച് ലോവ്‌ലിന ബോര്‍ഗോഹെയിന്‍. സെമിയില്‍ വെല്‍ട്ടര്‍വെയിറ്റ് ലോക ചാമ്പ്യന്‍ ബുസനസ് സുര്‍മനെല്ലിയോടാണ് ലോവ്‌ലിന ഏറ്റുമുട്ടുക.

Read Next

ഇടിക്കൂട്ടില്‍ ഇന്ത്യയുടെ പൂജാ റാണിക്ക് പിഴച്ചു, ക്വാര്‍ട്ടറില്‍ തോറ്റു പുറത്ത്, ഇനി പ്രതീക്ഷ ലവ്‌ലിനയില്‍ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular