മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച്  MDMA വില്‍പ്പന; ഉന്മാദാവസ്ഥയിലായിരുന്ന പ്രതി അറസ്റ്റില്‍


കൊച്ചി: മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് രാസലഹരി വില്പന നടത്തിയിരുന്ന യുവാവ് പിടിയില്‍. വൈറ്റില തൈക്കൂടത്ത് ഗ്രീന്‍ ടച്ച് മസാജ് പാര്‍ലര്‍ നടത്തുന്ന നെട്ടൂര്‍ സ്വദേശി ചാത്തന്‍കേരി പറമ്പില്‍ വീട്ടില്‍ ഷബീക്കി (36) നെയാണ് 45 ഗ്രാം എം.ഡി.എം.എ.യുമായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.

പരിശോധനവേളയില്‍ ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മാദ അവസ്ഥയിലായിരുന്ന പ്രതിയെ ചോദ്യം ചെയ്തതിനുശേഷമാണ് ക്രിസ്റ്റല്‍ രൂപത്തിലുള്ള രാസലഹരി കണ്ടെടുക്കാനായത്.

അതേസമയം, അടുത്തിടെ ജില്ലയിലെ മസാജ് പാര്‍ലറുകളില്‍ മാത്രമായി നടത്തിയ പരിശോധനകളില്‍നിന്ന് അഞ്ച് പ്രതികളെയും 150 ഗ്രാം എം.ഡി.എം.എ., ഒരു ബുള്ളറ്റ് എന്നിങ്ങനെ സ്‌പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതായി എക്‌സൈസ് വ്യക്തമാക്കി.

എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍ ടെന്നിമോന്‍ നല്‍കിയ വിവരപ്രകാരം എൈക്‌സസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, അസിസ്റ്റന്റ് എൈക്‌സസ് ഇന്‍സ്‌പെക്ടര്‍ ഹാരിസ്, പ്രിവന്റീവ് ഓഫീസര്‍ ജെനിഷ് കുമാര്‍ സിവില്‍ എൈക്‌സസ് ഓഫീസര്‍ മനോജ്, ശ്രീകുമാര്‍, ബദര്‍ അലി, മേഘ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.


Read Previous

യു.കെയിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്കെതിരായ ആക്രമണം; തക്കതായ നടപടി പ്രതീക്ഷിക്കുന്നുവെന്ന്, വിദേശകാര്യമന്ത്രി ജയശങ്കർ

Read Next

അച്ഛനൊപ്പം ബ്യൂട്ടിപാര്‍ലറിലെത്തിയ പെണ്‍കുട്ടിയെ ഉപദ്രവിച്ച പാര്‍ലര്‍ ഉടമ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular