ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ (RIIC) ആഭിമുഖ്യത്തിൽ ‘സ്വതന്ത്ര ഇന്ത്യ; അവകാശ പോരാട്ടങ്ങളുടെ മാതൃഭൂമി’ എന്ന വിഷയത്തിൽ ‘ഫ്രീഡം ടോക്ക്’ സംഘടിപ്പിച്ചു. ബത്‌ഹയിലെ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഷിഹാബ് കൊട്ടുകാട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വൈസ് പ്രസിഡന്റ് അഡ്വ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.മിദ്‌ലാജ് സ്വലാഹി ആമുഖ പ്രഭാഷണം നടത്തി.
ചടങ്ങിൽ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഒക്ടോബർ 23 ന് സംഘടിപ്പിക്കുന്ന 26 ആമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിന്റെ പ്രമേയപ്രകാശനം എൻ. ആർ. കെ ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായിക്ക് നൽകികൊണ്ട് ശിഹാബ് കൊട്ടുകാട് നിർവഹിച്ചു.’മാറുന്ന കാലം മാറ്റമില്ലാത്ത ആദർശം’ എന്ന പ്രമേയത്തിൽ സംഗമം സംഘടിപ്പിക്കും.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താർ താമരത്ത് (KMCC), ഫൈസൽ കൊണ്ടോട്ടി (കേളി കലാസാംസ്കാരിക വേദി), അബ്ദുള്ള വല്ലാഞ്ചിറ (OICC), റഹ്മത്തെ ഇലാഹി (തനിമ സാംസ്കാരിക വേദി), സുരേന്ദ്രൻ കൂട്ടായി (NRK Forum), ഷഫീഖ് പാനൂർ (MES), റഹ്മാൻ മുനമ്പത്ത് (FORKA പ്രസിഡന്റ്) എന്നിവരും മാധ്യമ പ്രതിനിധികളായ ജയൻ കൊടുങ്ങല്ലൂർ, നജീം കൊച്ചുകലുങ്ക് എന്നിവരും സംസാരിച്ചു.
റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ അബ്ദുൽ വഹാബ് പാലത്തിങ്കൽ, മൂസ തലപ്പാടി, അഷ്‌റഫ് തിരുവനന്തപുരം, ശുകൂർ ചെലേമ്പ്ര, സിബ്ഗത്തുള്ള, മുജീബ് ഒതായി, ഫിറോസ് മലാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അബ്ദുസ്സലാം ബുസ്താനി സ്വാഗതവും ഫർഹാൻ കാരക്കുന്ന് നന്ദിയും പറഞ്ഞു.
