പി എം എഫ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു



റിയാദ് : റിയാദിലെ ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ പ്രവാസി മലയാളി ഫൗണ്ടേഷൻ ഭാരത്തിന്റെ 80 മത് സ്വാതന്ത്ര്യ ദിനം വർണ്ണാഭമായ ചടങ്ങുകളോടെ അന്വേഷിച്ചു. ബിലാൽ നിസാമി ന്റെ നേതൃത്വത്തിൽ കുട്ടികളുടെ ദേശ ഭക്തി ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് പ്രസിഡന്റ്‌ യാസിർ അലി അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം തൊമ്മികുഞ് സ്രാമ്പിക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി കേക്ക് മുറിച്ചു പരിപാടി ഉത്ഘാടനം ചെയ്തു.

സലിം വാലിലപ്പുഴ,ഷിബു ഉസ്മാൻ,ബഷീർ സാപ്റ്റിക്കോ, നൗഷാദ് യാക്കൂബ്, നിസാം കായംകുളം,സുധീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അൽത്താഫ് കാലിക്കറ്റ്, ഷിജു കോട്ടുങ്ങൽ,ഫൗസിയ നിസാം,സുനി ബഷീർ,റസീന അൽത്താഫ് ,നിഷ ഷിജു എന്നിവർ നേതൃത്വം കൊടുത്തു
ജനറൽ സെക്രട്ടറി ബിനോയ്‌ മത്തായി സ്വാഗതവും വൈസ് പ്രസിഡന്റ്‌ നാസർ പൂവ്വാർ നന്ദിയും പറഞ്ഞു.


Read Previous

27 ലക്ഷം വരുന്ന ഇന്ത്യൻ സമൂഹം സൗദി -ഇന്ത്യ ബന്ധത്തിന്‍റെ പാലം, കഠിനാധ്വാനത്തിലൂടെ രാജ്യത്തി​െൻറ പേരും പതാകയും ഉയർത്തിപ്പിടിക്കുന്നു: അംബാസിഡര്‍ വിപുല്‍ ; റിയാദിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി കൊണ്ടാടി

Read Next

ജനാധിപത്യ മതേതര മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം:റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »