ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്ലം: സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന വേദിക്ക് സമീപം ഒരു തരത്തിലുമുള്ള 'ആയുധക്കളി'കളും വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ഉദ്ഘാടനച്ചടങ്ങിന് മുമ്പായി നടത്തുന്ന 'ദൃശ്യവിസ്മയം' ചടങ്ങില്‍ കളരിപ്പയറ്റ് അഭ്യാസം പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആഘോഷ
കൊല്ലം: ഗതാഗത മന്ത്രിയായതിന് പിന്നാലെ തന്റെ മണ്ഡലമായ പത്താനപുരത്തെ ഗാന്ധി ഭവൻ സന്ദർശിച്ച് കെ.ബി. ഗണേഷ്കുമാർ. ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. ഗാന്ധിഭവനിലെ അന്തേവാസിയായ നടന്‍ ടി.പി മാധവനെ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. ഗാന്ധിഭവൻ എന്നത് പത്തനാപുരത്തിന്റെ ദേവാലയമാണെന്ന് സ്വീകരണത്തിൽ സംസാരിക്കവേ
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ. അനിതകുമാരിക്ക് വീടുമായി യാതൊരു ബന്ധവുമില്ലെന്നും അച്ഛൻ മരിച്ചിട്ടു പോലും വീട്ടിലേക്ക് വന്നില്ലെന്നും അമ്മ പറഞ്ഞു. സ്വത്ത് തട്ടിയെടുക്കാൻ ശ്രമം നടന്നെന്നും ചാത്തന്നൂരിലെ വീട്ടിലെത്തിയപ്പോൾ തന്നെ മർദിച്ചെന്നും അമ്മ ആരോപിച്ചു. തന്നെ വാടകവീട്ടിലാക്കി കിടപ്പാടം
കൊല്ലം: ഭാര്യയും മക്കളുമല്ല, ആരു പറഞ്ഞാലും ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഏതു ക്രൈമും പിടിക്കപ്പെടുമെന്ന് അതിന് ഇറങ്ങിത്തിരിച്ചവര്‍ ഓര്‍ക്കണമെന്ന്, ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ പിടിയിലായ വാര്‍ത്തയോടു പ്രതികരിച്ചുകൊണ്ട് ഗണേഷ് കുമാര്‍ പറഞ്ഞു. രണ്ടു കോടിയുടെ കടം തീര്‍ക്കാന്‍ പത്തു ലക്ഷം ചോദിച്ച്
കൊല്ലം: ഓയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പുലർച്ചെ മൂന്നുമണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. 10 മണിക്കൂറാണു കെ.ആർ.പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാംപില്‍വച്ചു ചോദ്യംചെയ്തത്.
കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പി.അനുപമ (20) യൂട്യൂബ് താരം. പിടിയിലായ കേസിൽ മുഖ്യ കണ്ണി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാറിന്റെ (52) മകളാണ് അനുപമ. പത്മകുമാറിന്റെ ഭാര്യ എം.ആർ.അനിതകുമാരിയെയും (45) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 'അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള
കൊല്ലം: ഓയൂരില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മൂന്നുപേരിലേക്ക് അന്വേഷണമെത്തുന്നതിന് ഇടയാക്കിയ വിവരം നല്‍കിയത് കല്ലുവാതുക്കല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍. പൊലീസിന് അന്വേഷണത്തിനിടെ ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതാണ് വഴിത്തിരിവായത്. പിന്നീട് ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഡ്രൈവറെ ചോദ്യം ചെയ്തതോടെ പ്രതികളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍
വാഹനാപകടത്തിൽ മരിച്ച പ്രിയ താരം കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം നല്‍കി ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലിൽ. ബിഷപ്പ് നല്‍കിയ സ്ഥലത്ത് ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുക. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപാണ് നോബിൾ
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പടികള്‍ കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുവത്തൂര്‍ കുറുമ്പാലൂര്‍ അഭിത്ത് മഠത്തില്‍ വി. രാധാകൃഷ്ണനാണ് വെള്ളിയാഴ്ച രാത്രി രണ്ടോടെ മരിച്ചത്. ആശുപത്രി ജീവനക്കാര്‍ റാമ്പ് പൂട്ടിയിട്ടതുമൂലമാണ് പടികള്‍ കയറേണ്ടി വന്നതെന്ന പരാതിവന്നിരുന്നു. സംഭവത്തില്‍ വീഴ്ച വന്നെന്ന്
സൗദിയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ''നന്മ" കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച നന്മ സാന്ത്വന സ്പർശം പരിപാടി കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രമേഹത്താൽ കാൽ നഷ്ടപ്പെട്ട തഴവാ സ്വദേശി അബ്ദുൽ സലാമിന് ഫോർ വീലർ ഇലക്ടിക് സ്കൂട്ടർ ചടങ്ങിൽ കൈമാറി.