സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സാന്ത്വനവുമായി വീണ്ടും നന്മ കൂട്ടായ്മ”


സൗദിയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ”നന്മ” കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച നന്മ സാന്ത്വന സ്പർശം പരിപാടി കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രമേഹത്താൽ കാൽ നഷ്ടപ്പെട്ട തഴവാ സ്വദേശി അബ്ദുൽ സലാമിന് ഫോർ വീലർ ഇലക്ടിക് സ്കൂട്ടർ ചടങ്ങിൽ കൈമാറി.

ഫെബ്രുവരി 19 ഞായറാഴ്ച തഴവ വട്ടപറമ്പ് മൗലവി നഗറിൽ നടന്ന ചടങ്ങിൽ നന്മയുടെ മുൻ പ്രസിഡൻ്റ് മൻസൂർ അദ്ധ്യക്ഷനായിരുന്നു. യൂസുഫ് കായംകുളം ആമുഖപ്രസംഗം നടത്തി.മുൻ എം എൽ എ ആർ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ സുധീർ കാരിക്കൽ, തഴവാ പഞ്ചായത്ത് അംഗം ബദറുദ്ദീൻ, കരുനാഗപ്പള്ളി നഗരസഭാ മുൻ ചെയർമാൻ എം. അൻസാർ, എൻ്റെ റേഡിയോ ഡയറക്ടർ ഡോ. അനിൽ മുഹമ്മദ്‌, റിയാദ് എൻ ആർ കെ ഫോറം മുൻ ചെയർമാൻ അഷറഫ് വടക്കേവിള, ജീവകാരുണ്യ പ്രവർത്ത കൻ ബിജു മുഹമ്മദ്‌ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. നന്മയുടെ രക്ഷാധി കാരി നൗഫൽ കോടിയിൽ സ്വാഗതം ആശംസിച്ചു.

2023 – 2024 വർഷത്തേക്കുള്ള പ്രതിമാസ ഭക്ഷ്യധാന്യ കിറ്റിൻ്റെ ഫണ്ട് നന്മയുടെ എക്സിക്യൂട്ടീവ് മെംബർ നവാസ് ഓച്ചിറയ്ക്ക് R. രാമചന്ദ്രൻ കൈമാറി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് മോണോ ആക്റ്റിന് ഏ ഗ്രേഡിൽ ഒന്നാം സ്ഥാനം ലഭിച്ച നന്മ കുടുംബാംഗം അദീബാ മുനീറിനെ ചടങ്ങിൽ ആദരിച്ചു.

വിവിധ രോഗികൾക്കുള്ള ചികിത്സാസഹായം നന്മ പ്രവർത്തകരായ സലീം കുനിയത്ത്, അനസ് ലത്തീഫ് , മുസ്തഫ എന്നിവർ ഏറ്റു വാങ്ങി. ചടങ്ങുകൾക്ക് ഷെഫീഖ് തഴവ, നൗഷാദ് ബിൻസാഗർ, ഷെഫീഖ് മുസ്ല്യാർ , അജ്മൽ താഹ, ഹാരിസ് തേവലക്കര , നിസാം ഓച്ചിറ, തുടങ്ങിയവർ നേതൃത്വം നൽകി. പി. ആർ. ബി ട്രേഡേഴ്സും, പവി മാരി ഫോട്ടോഗ്രാഫിയും പിന്തുണയുമായി ഉണ്ടായിരുന്നു.


Read Previous

കേരള പോലീസിന്റെ നോട്ടീസ്; വിനു വി ജോണിനെ വിളിച്ചുവരുത്തി

Read Next

കൊടുങ്ങല്ലൂര്‍ കൂട്ടായ്മ- കിയ റിയാദ് സൗദി സ്ഥാപകദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular