ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍: മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്


മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ ഭീകര വിരുദ്ധസേന തലവന്‍ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചു കൊലപ്പെടുത്തിയത് ഭീകരര്‍ അല്ലെന്ന വെളിപ്പെടുത്ത ലുമായി മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവാര്‍. കാര്‍ക്കറെയെ വെടിവെച്ചത് ഒപ്പമുണ്ടായിരുന്ന പൊലീസുകാരനാണെന്ന് വഡേറ്റിവാര്‍ പറഞ്ഞു.

ആര്‍എസ്എസ് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഐപിഎസ് ഓഫീസറായ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചത്. പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വല്‍ നികം തെളിവുകള്‍ മറച്ചു വെച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് വഡേറ്റിവാര്‍ പറഞ്ഞു. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് അഡ്വ. ഉജ്ജ്വല്‍ നികം.

‘ഭീകരാക്രമണത്തിനിടെ കാര്‍ക്കറെയെ പാക് ഭീകരന്‍ അജ്മല്‍ കസബ് അല്ല വെടിവെച്ചു കൊലപ്പെടുത്തിയത്. സംഘപരിവാര്‍ ബന്ധമുള്ള പൊലീസുകാരനാണ് കാര്‍ക്കറെയെ വെടിവെച്ചത്. പൊലീസുകാരനെ സംരക്ഷിച്ച ഉജ്ജ്വല്‍ നികം വക്കീല്‍ അല്ല, രാജ്യ ദ്രോഹിയാണ് .ബിജെപി എന്തിനാണ് രാജ്യദ്രോഹിയെ സംരക്ഷിക്കുകയും ലോക്സഭ lfരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്യുന്നത്. ബിജെപി രാജ്യദ്രോഹികളെ സംരക്ഷിക്കുന്നവരായി മാറി’- വഡേറ്റിവാര്‍ കുറ്റപ്പെടുത്തി.

വഡേറ്റിവാറിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി രാഷ്ട്രീയ നേതാക്കന്മാര്‍ ഇത്രയും തരംതാണ പ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ ഉജ്ജ്വല്‍ നികം പറഞ്ഞു.


Read Previous

11 സംസ്ഥാനങ്ങളിലും; കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 മണ്ഡലങ്ങളിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ: പരസ്യ പ്രചാരണം അവസാനിച്ചു; മോഡി യു.പിയില്‍, രാഹുല്‍ തെലങ്കാനയില്‍

Read Next

സൗദിയില്‍ വീണ്ടും കാറ്റും മഴയും ശക്തമാവും; അസ്ഥിര കാലാവസ്ഥ ഒരാഴ്ച തുടരും; വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലും താഴ്വരകളിലും പോകരുത്, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular