11 സംസ്ഥാനങ്ങളിലും; കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 മണ്ഡലങ്ങളിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ: പരസ്യ പ്രചാരണം അവസാനിച്ചു; മോഡി യു.പിയില്‍, രാഹുല്‍ തെലങ്കാനയില്‍


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം അവസാനിച്ചു.11 സംസ്ഥാന ങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്‌സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിച്ചത്. ഗുജറാത്തിലെ 26 മണ്ഡലങ്ങളിലും ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും.

അസം (4), ബീഹാര്‍ (5), ഛത്തീസ്ഗഡ് (7), ഗോവ (2), കര്‍ണാടക (14), മധ്യപ്രദേശ് (8) മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4), ജമ്മു കശ്മീര്‍ (1), ദാദ്ര നഗര്‍ഹവേലി, ദാമന്‍ ദിയു (2) എന്നിവയാണ് മൂന്നാം ഘട്ടത്തിലെ വോട്ടെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍. ഇവിടങ്ങളില്‍ ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിള്‍ യാദവ്, ശിവരാജ് സിങ് ചൗഹാന്‍, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖര്‍ മൂന്നാം ഘട്ടത്തില്‍ മത്സരരംഗത്ത് ഉണ്ട്. പരസ്യ പ്രചാരണ അവസാനിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി യുപിയിലെത്തും. അയോധ്യയില്‍ റോഡ് ഷോ അടക്കമുള്ള പരിപാടി കളില്‍ മോഡി പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഇന്ന് റാലികള്‍ നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെലങ്കാന ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ റാലികളില്‍ പങ്കെടുക്കും.


Read Previous

ബ്രസീലില്‍ കൊടുംചൂടിന് പിന്നാലെ പെരുമഴയും പ്രളയവും; അണക്കെട്ട് തകര്‍ന്നു; മരണം 60 കവിഞ്ഞു

Read Next

ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍: മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular