കൊടുങ്ങല്ലൂര്‍ കൂട്ടായ്മ- കിയ റിയാദ് സൗദി സ്ഥാപകദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.


റിയാദ്: മൂന്നു നൂറ്റാണ്ട് മുമ്പ് ഇമാം മുഹമ്മദ് ബിൻ സഊദ് സൗദിഅറേബ്യ എന്ന രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ പുതുക്കി സ്വദേശികല്‍ക്കൊപ്പം പ്രവാസികളും കേക്ക് മുറിച്ചും മധുരം പങ്കിട്ടും സൗദി അറേബ്യന്‍ സ്ഥാപകദിനം ആഘോഷിച്ചു, റിയാദിലെ കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസി യേഷന്‍ (കിയ റിയാദ്) സൗദി സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു .

സൗദി സ്ഥാപകദിനാഘോഷം മതക്അല്‍ജോഹറ ഗ്രൂപ്പ്‌ മാനേജര്‍ ബദര്‍ അല്‍ അവാദും കിയ ഭാരവാഹികളും സാമുഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷിക്കുന്നു.

റിയാദ്: മദീന ഹൈപ്പെര്‍ മാര്‍ക്കറ്റ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടി യില്‍ സൗദി പൗരനും മതക് അല്‍ ജോഹറ ഗ്രൂപ്പ്‌ (പെപ്പെര്‍ ട്രീ റെസ്റ്റോറെന്റ്) മാനേജര്‍ ബദര്‍ അല്‍ അവാദ്, സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ട്ക്കാട്, മാധ്യമ പ്രവര്‍ത്തകര്‍ , സാംസ്‌കാരിക പ്രവര്‍ത്തകര്‍, കിയ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ട് സ്ഥാപകദിനം ആഘോഷിച്ചു.

തുടര്‍ന്ന് നടന്ന ആഘോഷ സമ്മേളനത്തില്‍ യഹിയ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു സാമുഹ്യ പ്രവര്‍ത്തകന്‍ ഇബ്രാഹിം സുബുഹാന്‍ സൗദി സ്ഥാപകദിനത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു, ഒ ഐ സി സി റിയാദ് പ്രസിഡണ്ട്‌ കുഞ്ഞി കുമ്പള, സുധീര്‍ കുമ്മിള്‍ നവോദയ, സലിം കളക്കര, മീഡിയ ഫോറം പ്രസിഡണ്ട്‌ ഷംനാദ് കരുനാഗപ്പള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍, സത്താര്‍ കായകുളം, ലത്തീഫ് തെച്ചി, സലിം അര്‍ത്തില്‍, സഗീര്‍ അണ്ടാരത്ത് തൃശ്ശൂര്‍ കൂട്ടായ്മ എന്നിവര്‍ സംസാരിച്ചു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാനവാസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും, അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

ആഷിക് , സൈഫ്, ഷാജി കൊടുങ്ങല്ലൂര്‍, സലീഷ്, ഷഫീര്‍ ഒ എം, ഷു ക്കൂര്‍, ജാവേദ്‌ സുബൈര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.


Read Previous

സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സാന്ത്വനവുമായി വീണ്ടും നന്മ കൂട്ടായ്മ”

Read Next

വനിതാ ലോകകപ്പില്‍ ഇന്ത്യ പുറത്ത്: തോല്‍വി അഞ്ച് റണ്ണിന്; ഓസ്‌ട്രേലിയ ഫൈനലില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular