കേരള പോലീസിന്റെ നോട്ടീസ്; വിനു വി ജോണിനെ വിളിച്ചുവരുത്തി


പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണ്‍ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. സിപിഎം രാജ്യസഭാ എംപിയും സിഐടിയു നേതാവുമായ എളമരം കരീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് വിനു വി ജോണിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നത്. ഹാജരായിട്ടില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.

2022 മാര്‍ച്ച് 28 ന് വിനു വി ജോണ്‍ അവതാരകനായ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശവു മായി ബന്ധപ്പെട്ടാണ് എളമരം കരീമിന്റെ പരാതി. മാര്‍ച്ച് 22ന് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിലുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചായിരുന്നു ചര്‍ച്ച.

അതേസമയം സംഭവത്തില്‍ വിനു വി ജോണിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്തെത്തി. സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ചു വരുത്തിയതെന്നും സ്വദേശാഭിമാനിക്കുണ്ടായതിന് സമാനമായ അനുഭവമാണ് അദ്ദേഹത്തിന് ഉണ്ടാകുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


Read Previous

പൂച്ചയ്ക്കെന്തു കാര്യം…കാര്‍ട്ടൂണ്‍ പംക്തി.

Read Next

സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സാന്ത്വനവുമായി വീണ്ടും നന്മ കൂട്ടായ്മ”

Leave a Reply

Your email address will not be published. Required fields are marked *

Most Popular