മുഖ്യമന്ത്രിക്ക് സെഡ്പ്ലസ് സുരക്ഷ; കലോത്സവ വേദിയില്‍ കളരിപ്പയറ്റ് വേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി


കൊല്ലം: സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന വേദിക്ക് സമീപം ഒരു തരത്തിലുമുള്ള ‘ആയുധക്കളി’കളും വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ഉദ്ഘാടനച്ചടങ്ങിന് മുമ്പായി നടത്തുന്ന ‘ദൃശ്യവിസ്മയം’ ചടങ്ങില്‍ കളരിപ്പയറ്റ് അഭ്യാസം പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആഘോഷ പരിപാടികളില്‍ പ്രശസ്ത കളരിപ്പയറ്റ് സംഘത്തിന്റെ പരിപാടികൂടി ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന് കലോത്സവ സമിതി കണ്‍വീനര്‍മാരുടെ യോഗത്തില്‍ ഒരു അംഗം ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

മന്ത്രിയുടെ പ്രസ്താവനയെ എം. മുകേഷ് എം.എല്‍.എയും പിന്തുണച്ചു. കുറച്ചു നാളുകള്‍ക്ക് മുമ്പ് താന്‍ പങ്കെടുത്ത ഒരു ടി.വി ഷോയില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചെന്നും വേദിയില്‍ നിന്ന് ഏറെ മാറി ഇരുന്നിരുന്ന താനുള്‍പ്പെടെയുള്ള ജഡ്ജിങ് പാനലിലെ ഒരാള്‍ക്ക് തീപ്പൊരി വീണ് പൊള്ളലേറ്റെന്നും മുകേഷ് പറഞ്ഞു.


Read Previous

തൃശൂര്‍ ‘ഇങ്ങെടുക്കാനെത്തിയ’ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ‘മോഡിയുടെ ഗ്യാരന്റി’ ആവര്‍ത്തിച്ചത് 18 തവണ; അതില്‍ ഒന്നില്‍ പോലും മണിപ്പൂരില്ല, മണിപ്പൂരിന്റെ തെരുവുകളില്‍ ചിന്തുന്ന രക്തത്തെപ്പറ്റി ഒരക്ഷരം പറയാനോ, അക്കാര്യത്തില്‍ ക്രൈസ്തവര്‍ക്ക് ഒരു ഗ്യാരന്റി കൊടുക്കുവാനോ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി തയ്യാറായില്ല എന്നത് ശ്രദ്ധേയം.

Read Next

കെജ്‌രിവാള്‍ ഇന്ന് അറസ്റ്റിലാകുമെന്ന് സൂചന; വീടിനുപുറത്ത് സുരക്ഷ ശക്തമാക്കി പോലീസ്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular