ആശുപത്രി ജീവനക്കാര്‍ റാമ്പ് പൂട്ടിയിട്ടു; പടികള്‍ കയറിയ രോഗി ശ്വാസംമുട്ടല്‍ കാരണം മരിച്ചു; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍


 കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍  പടികള്‍ കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.  നെടുവത്തൂര്‍ കുറുമ്പാലൂര്‍ അഭിത്ത് മഠത്തില്‍ വി. രാധാകൃഷ്ണനാണ് വെള്ളിയാഴ്ച രാത്രി രണ്ടോടെ മരിച്ചത്.   ആശുപത്രി ജീവനക്കാര്‍ റാമ്പ് പൂട്ടിയിട്ടതുമൂലമാണ് പടികള്‍ കയറേണ്ടി വന്നതെന്ന പരാതിവന്നിരുന്നു. സംഭവത്തില്‍ വീഴ്ച വന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ്  തുടര്‍ന്നാണ് നടപടി വന്നത്.   വകുപ്പുതല അന്വേഷ ണത്തിനും തീരുമാനമായിട്ടുണ്ട്.

നടപടി നേരിട്ട ജീവനക്കാരില്‍ ഒരാള്‍ കാഷ്വാലിറ്റിയില്‍ വീല്‍ചെയറിന്റെ ചുമതല യുള്ള ആളും മറ്റേയാള്‍ മെയില്‍ മെഡിക്കല്‍ വാര്‍ഡില്‍ വീല്‍ചെയറിന്റെ ചുമതല ഉള്ളയാളുമാണ്. ഇരുവര്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവം വിവാദമായതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്.

 ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാറിനാണ് അന്വേഷണത്തിന്റെ ചുമതല. വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പ്രാഥമിക വിവരങ്ങള്‍ എന്നിവയുടെ അടി സ്ഥാനത്തില്‍ രണ്ടു ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തി. ഇതോടെയാണ് രണ്ടുപേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.  വിശദ റിപ്പോര്‍ട്ട് ഡോ. സുനില്‍കുമാര്‍, ഡി.എം.ഒയ്ക്ക് കൈമാറും


Read Previous

എന്‍സിപി കേരള ഘടകം ശരദ് പവാറിനൊപ്പം; ഇടത് മുന്നണിയില്‍ തുടരും: എകെ ശശീന്ദ്രന്‍

Read Next

ഒരാഴ്ചക്കിടെ 6,274 നിയമലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തി; ഈ കാലയളവിൽ നടന്ന റെയ്ഡുകളില്‍ പിടിയിലായത് 10,710 പേർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular