Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം


ചെന്നൈ: വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ പട്ടണം, ആഗോള ഡേറ്റിംഗ് പ്ലാറ്റ്ഫോമായ ആഷ്ലി മാഡിസണ്‍ നടത്തിയ കണ്ടെത്തലില്‍ ഒന്നാം സ്ഥാനം നേടി തമഴ്‌നാട്ടിലെ ചെറുനഗരം കാഞ്ചിപുരം. ആഷ്ലി മാഡിസണ്‍ സര്‍വേയില്‍ ഏറ്റവും കുടുതല്‍ വിവാഹേതര ബന്ധങ്ങള്‍ തേടുന്നവരില്‍ ഒന്നാമതാണ് കാഞ്ചിപുരം. 2025 ജൂണിലെ പുതിയ ഉപയോക്തൃ ഡാറ്റ പ്രകാരം പുത്തന്‍ ജീവിതരീതികള്‍ക്ക് പിറകെ പോകുന്ന മെട്രോ നഗരങ്ങളെപോലും പിന്നിലാക്കിയാണ് കാഞ്ചിപുരത്തി ന്റെ വളര്‍ച്ച.

2024 ല്‍ ഇതേപട്ടികയില്‍ 17-ാം സ്ഥാനത്തായിരുന്നു കാഞ്ചിപുരത്തിന്റെ സ്ഥാനം. ഒരു വര്‍ഷത്തിനിടെ യാണ് പട്ടികയില്‍ ഒന്നാം സ്ഥാനം കാഞ്ചിപുരം സ്വന്തമാക്കുന്നത്. കാഞ്ചിപുരത്തിന്റെ മുന്നേറ്റത്തിന് പ്രത്യേക കാരണങ്ങള്‍ ആഷ്ലി മാഡിസണ്‍ വിശദീകരിക്കുന്നില്ലെങ്കിലും ഇന്ത്യയിലെ ചെറുകിട നഗരങ്ങ ളില്‍ (ടയര്‍ 2- ടയര്‍ 3) ഡേറ്റിങ് ആപ്പുകളുടെ ഉപയോഗം വളരുന്നു എന്നതിന്റെ പ്രകടമായ സൂചനയാണ് കണക്കുകള്‍ എന്നാണ് വിലയിരുത്തല്‍.’

ഇന്ത്യന്‍ നഗരങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ സെന്‍ട്രല്‍ ഡല്‍ഹി രണ്ടാം സ്ഥാനത്ത് എത്തി. ആദ്യ 20 സ്ഥാന ങ്ങളിലും ഡല്‍ഹിയിലെ വിവിധ ഇടങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ഡല്‍ഹി-എന്‍സിആര്‍ മേഖലയിലും ഡേറ്റിങ് ആപ്പിന്റെ സാന്നിധ്യം ശക്തമാണ്. പട്ടികയില്‍ 9 സ്ഥലങ്ങളും ഡല്‍ഹിയിലാണെന്നതാണ് മറ്റൊരു വസ്തുത. സെന്‍ട്രല്‍ ഡല്‍ഹി, സൗത്ത് വെസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി – അയല്‍ നഗരങ്ങളായ ഗുഡ്ഗാവ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ (നോയിഡ) എന്നിവയാണ് പട്ടികയിലുള്ളത്. എന്നാല്‍ മഹാനഗരമായ മുംബൈ പട്ടികയുടെ ആദ്യ ഇരുപതില്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയ്പൂര്‍, റായ്ഗഡ്, കാംരൂപ്, ചണ്ഡീഗഡ് തുടങ്ങിയ സ്ഥലങ്ങള്‍ ഇത്തവണ ആദ്യസ്ഥാനങ്ങളിലെത്തി.

പുതിയ ഉപയോക്താക്കള്‍ക്ക് പുറമെ ആപ്പുകളുടെ സജീവ പ്രവര്‍ത്തനങ്ങള്‍, ഇടപെടലുകള്‍, എന്നിവ ഉള്‍പ്പെടെ പരിഗണിച്ചാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നതെന്ന് ആഷ്ലി മാഡിസണ്‍ പറയുന്നു. ബന്ധ ങ്ങളില്‍ പുതുമ തേടുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു എന്ന് തെളിയിക്കുന്നതാണ് കണക്കു കളെന്ന് ആഷ്ലി മാഡിസണിലെ ചീഫ് സ്ട്രാറ്റജി ഓഫീസറായ പോള്‍ കീബിള്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത മുതിര്‍ന്നവരില്‍ പകുതിയിലധികം പേരും വിവാഹേതര ബന്ധം ഉള്ളതായി സമ്മതിക്കു ന്നുണ്ട്. ലോകത്ത് ആപ്പിന്റെ ഉപയോഗത്തില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ഒന്നിലധികം പങ്കാളികളെ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും ആഷ്ലി മാഡിസണ്‍ അധികൃതര്‍ പറയുന്നു.


Read Previous

സസ്പെന്‍ഡ് ചെയ്തിട്ട് ഒന്‍പതു മാസം’; എന്‍ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Read Next

മുംബൈ ട്രെയിന്‍ സ്ഫോടനം: പ്രതികളെ വെറുതെവിട്ട ഉത്തരവിന് സ്റ്റേ; ഹൈക്കോടതി വിധി കീഴ്‌വഴക്കമാക്കരുതെന്ന് സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »