Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അതിർത്തിയിൽ ‘ജമാഅത്തെ’ ഉണർവ്; ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പുതിയ രാഷ്‌ട്രീയമാറ്റം; അവാമി ലീഗിന്റെ അന്ത്യവും ബി.എൻ.പിയുടെ തിരിച്ചുവരവും; ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവ്.


2026ലെ ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ കിഴക്കേ അതിര്‍ത്തിയില്‍ പുത്തന്‍ രാഷ്‌ട്രീയ ഭൂമിക തീര്‍ത്തിരിക്കുന്നു. ധാക്കയുടെ സംരക്ഷകരില്‍ കേവലം ഒരുമാറ്റം വന്നു എന്നത് മാത്രമല്ല ഈ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ട് വയ്ക്കുന്നത്. മറിച്ച് നമ്മുടെ ഏറ്റവും നിര്‍ണായകമായതും സാമൂഹ്യമായി ഏറെ സങ്കീര്‍ണവുമായ ഒരു അയല്‍പ്പക്കത്ത് പുത്തന്‍ ഭരണസംവിധാനം വന്നിരിക്കുന്നു എന്നതാണ് ഇന്ത്യയ്ക്ക് ഏറ്റവും പ്രാധാന്യമുള്ളതായി ഈ തെരഞ്ഞെടുപ്പിനെ മാറ്റിയിരിക്കുന്നത്.

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബിഎന്‍പി)യുടെ തിരിച്ച് വരവും പതിനേഴ് വര്‍ഷം നീണ്ട താരിഖ് റഹ്‌മാന്‍റെ ഒളിവ് ജീവിതത്തിനും രണ്ട് പതിറ്റാണ്ട് നീണ്ട് അവാമി ലീഗിന്‍റെ ആധിപത്യത്തിനുമാണ് അന്ത്യമാകലുമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ഇനിയും ഈ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം പൂര്‍ണമായിട്ടില്ല. ധാക്കയുടെ മധ്യ ദേശീയ സര്‍ക്കാരിന്‍റെയും ഇന്ത്യയുടെ തൊട്ടടുത്തുള്ള ജില്ലകളില്‍ ആഴത്തില്‍ വേരോട്ടമുള്ള പുത്തന്‍ ഇസ്ലാമിക പ്രതിപക്ഷവും തമ്മിലുള്ള സഹവര്‍ത്തിത്വവുമാണ് ഇതില്‍ പരമപ്രധാനം. ഇവരണ്ടും ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ പ്രവചനാതീതമാക്കുന്നുണ്ട്. ഒന്നാകട്ടെ ശുഭാപ്‌തി വിശ്വാസത്തിനും മുന്നറിയിപ്പിനും അപ്പുറം സുസ്ഥിരമായ ഒരു വിധിയെഴുത്ത് ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യയുമായി ദീര്‍ഘകാല ബന്ധമുള്ള എന്നാല്‍ പലപ്പോഴും പരസ്‌പരം കൊമ്പുകോര്‍ത്തിട്ടുള്ള കക്ഷിയാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ അധികാരത്തില്‍ തിരിച്ചെത്തിയിട്ടുള്ള ബിഎന്‍പി. സിയാവുര്‍ റഹ്‌മാന്‍റെ കാലം മുല്‍ ഖാലിദ സിയുടെ കാലം വരെയും ന്യൂഡല്‍ഹിയുമായുള്ള ബന്ധം പരമ്പരാഗത സഹകരണം മുതല്‍ പരമാധികാരത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന വിധത്തിലുള്ള ബന്ധവും ഇന്ത്യയുമായി അകലുന്ന വിധത്തിലുളള സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈയൊരു പരസപര വൈരുദ്ധ്യത്തിന് യാതൊരു മാറ്റവും ഇല്ല, എന്നാല്‍ സാഹര്യങ്ങള്‍ മാറിയിട്ടുണ്ട്.

കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ സുരക്ഷ, വാണിജ്യം, യാത്രാസൗകര്യങ്ങള്‍, ഊര്‍ജ്ജം തുടങ്ങി വിവിധ മേഖലകളില്‍ ശക്തമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ഭീകരവിരുദ്ധ ഏകോപന പ്രവര്‍ത്തനങ്ങളും ആഴത്തിലുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ യാത്രാ സൗകര്യ ങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. സാമ്പത്തിക പരസ്‌പരാശ്രിതത്വത്തിലും ക്രമാനുഗത വളര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2024ല്‍ ഷെയ്‌ഖ് ഹസീന അധികാര ഭ്രഷ്‌ടയായതോടെ ഇവയ്ക്ക് തുടര്‍ച്ച നഷ്‌ടപ്പെട്ടിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളെയും കൂട്ടിയിണക്കുന്ന ഘടനാപരമായ യുക്തികള്‍ ഇല്ലാതായിട്ടില്ല.

ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഹ്‌മാനെ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ തന്നെ അഭിനന്ദിച്ചത്. രാഷ്‌ട്രീയ പരിഗണനകള്‍ക്ക് അപ്പുറം ഏത് സര്‍ ക്കാര്‍ ഭരിച്ചാലും ധാക്കയുമായി സഹകരിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്നതിന്‍റെ സൂചനയാണ് പ്രധാന മന്ത്രിയുടെ ഈ നടപടി വ്യക്തമാക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യക്തിഗത സമവാക്യ ങ്ങള്‍ക്കപ്പുറം കിഴക്കന്‍ മേഖലയില്‍ രാഷ്‌ട്രീയ വൃത്തങ്ങളില്‍ ദീര്‍ഘകാല സുസ്ഥിരത ആവശ്യമാണ്.

Bangladesh Nationalist Party (BNP) Chairperson Tarique Rahman speaks to supporters during an election rally on the last day of the election campaign, in Dhaka, Bangladesh, Monday, Feb. 9, 2026. (AP Photo/Mahmud Hossain Opu)

റഹ്‌മാന്‍റെ ഭാഗത്ത് നിന്നും അവധാനതയോടെയുള്ള നടപടികളാണ് ഉണ്ടായിട്ടുള്ളത്. അദ്ദേഹം ബഹുസ്വ രതയ്ക്ക് ഊന്നല്‍ നല്‍കുന്നു. മതം വ്യക്തിപരമായ കാര്യമാണെന്നും രാജ്യം എല്ലാം പൗരന്‍മാരുടേ തുമാണെന്നൊരു നിലപാട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതായത് ആഭ്യന്തര ന്യൂനപക്ഷങ്ങള്‍ക്കും ബാഹ്യ പങ്കാളികള്‍ക്കും ഇത് ഒരു പോലെ ബാധകമാണെന്നൊരു സന്ദേശവും അദ്ദേഹം നല്‍കുന്നുണ്ട്. ബംഗ്ലാദേശ് ഒന്നാമത് എന്ന അദ്ദേഹത്തിന്‍റെ വിദേശ നയം വ്യക്തമാക്കുന്നത് ആരുമായും അനാവശ്യ ഏറ്റുമുട്ടലുകള്‍ ക്ഷണിച്ച് വരുത്താതെ ഒരു സന്തുലിതമായ പ്രാദേശിക ബന്ധമാണ് താന്‍ കാംക്ഷിക്കു ന്നത് എന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.

ഈ ഉറപ്പുകളൊന്നും പക്ഷേ ഭീകരവിരുദ്ധസഹകരണം, അതിര്‍ത്തി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യല്‍, പ്രാദേശിക യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ ഒരു നയ തുടര്‍ച്ച ഉറപ്പ് നല്‍കുന്നില്ല.പുത്തന്‍ ഉഭയകക്ഷി ബന്ധത്തിന്‍റെ ഘടനാപരമായ ആകൃതി സംബന്ധിച്ച് ഇപ്പോള്‍ പ്രവചിക്കുക വളരെ ഏറെ നേരത്തെയാകുകയും ചെയ്യും. ബംഗ്ലാദേശിന്‍റെ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഒരു വിദേശനയത്തിനാകും നമ്മള്‍ രൂപം നല്‍കുകയെന്ന് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ധാക്കയിലെ ഹോട്ടര്‍ ഇന്‍റര്‍നാഷണലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റഹ്‌മാന്‍ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് ജനതയുടെ താത്‌പര്യങ്ങള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബിഎന്‍പിക്ക് ലഭിച്ച ഭൂരിപക്ഷത്തിനൊപ്പം ബംഗ്ലാദേശ് ജമാ അത്തെ ഇസ്ലാമിയുടെ തെരഞ്ഞെടുപ്പ് ഉണര്‍വാണ് ഇന്ത്യ സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന മറ്റൊരു സംഗതി. വര്‍ഷങ്ങളായി പാര്‍ശ്വവത്ക്കരി ക്കപ്പെട്ടിരുന്ന ഇവര്‍ ഇപ്പോള്‍ പാര്‍ലമെന്‍റിലേക്ക് നിര്‍ണായക പ്രതിപക്ഷമായി കടന്നെത്തിയിരിക്കുന്നു. ജമാ അത്തെ നേടിയ വോട്ടുകളെക്കാള്‍ അവര്‍ വിജയിച്ച ഭൂമികയാണ് ഇന്ത്യയ്ക്ക് പ്രാധാന്യമുള്ള വിഷയം. ഇവര്‍ വിജയം നേടിയതിലേറെയും ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ്. വടക്കന്‍ ബംഗാള്‍ മുതല്‍അസം, പശ്ചിമ ബംഗാളിനെ അഭിമുഖീകരിക്കുന്ന ദക്ഷിണ പശ്ചിമ ജില്ലകളില്‍ വരെ ഇവര്‍ വിജയം കൊയ്‌തിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോടത്തോളം ഇത് കേവലം ഭൂപടത്തിലെ ഒരു അതിര്‍ത്തി മാത്രമല്ല ഭാഷാ തുടര്‍ച്ചകള്‍, രക്തബന്ധങ്ങള്‍, കാലാകാലങ്ങളായുള്ള കുടിയേറ്റം, അനൗദ്യോഗിക കച്ചവടം തുടങ്ങിയ ഇരുഭാഗത്തും ഇതൊരു സാമൂഹ്യ ഭൂമിക സൃഷ്‌ച്ചിട്ടുള്ള ഇടമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അടിയന്തരമായ അസ്ഥിരതയല്ല ആശങ്ക. മറിച്ച് ദീര്‍ഘകാല രാഷ്‌ട്രീയ സൂചകങ്ങളാണ്. ബംഗ്ലാദേശിലെ അതിര്‍ത്തി ജില്ലകളിലുണ്ടാകുന്ന മാറ്റങ്ങള്‍ തീര്‍ച്ചയായും നമ്മുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ പശ്ചിമബംഗാളിലും അസമിലും അനുരണനങ്ങള്‍ സൃഷ്‌ടിക്കും. കുടിയേറ്റവും സ്വത്വ രാഷ്‌ട്രീയവും നേരത്തെ തന്നെ ഈ മേഖലകളില്‍ ഒരു സങ്കലന തെരഞ്ഞെടുപ്പ് തത്വങ്ങള്‍ചമച്ചിട്ടുണ്ട്. ഔദ്യോഗിക ബന്ധം സുസ്ഥിരമായി തുടരുമ്പോഴും പലപ്പോഴും ഇവിടുത്തെ സാമൂഹ്യ ശാസ്‌ത്രം രാഷ്‌ട്രീയ ഏകോപനത്തിന് കാരണമായിട്ടുണ്ട്.

ജമാ അത്തെയുടെ നേതൃത്വം പരസ്യമായി തന്നെ ഇന്ത്യയോട് ഒരു അനുരഞ്ജന നിലപാടാണ് സ്വീകരി ച്ചിട്ടുള്ളത്. തീര്‍ച്ചയായും അതിര്‍ത്തി ജില്ലകളിലെ ഇവരുടെ സുസ്ഥിര അടിത്തട്ട് പ്രവര്‍ത്തനങ്ങള്‍ -ക്ഷേമ ശൃംഖലകളിലൂടെയും മതപരമായും കൃത്യമായ കേഡര്‍ പ്രവര്‍ത്തനങ്ങളിലൂടെയും അതിര്‍ത്തി കടന്ന് സാമൂഹ്യ ബന്ധമുള്ള മേഖലകളില്‍ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഇക്കാര്യം ഇന്ത്യയെ സംബന്ധി ച്ചിടത്തോളം സൂക്ഷ്‌മമായി അപഗ്രഥിക്കേണ്ട വിഷയമാണ്.

ബംഗ്ലാദേശിന്‍റെ ആഭ്യന്തര രാഷ്‌ട്രീയത്തില്‍ നിന്ന് കടഞ്ഞെടുത്തതാണ് ജമാ അത്തെ. അവാമി ലീഗിന്‍റെ അസാന്നിധ്യം പല മണ്ഡലങ്ങളിലും ഒരു വലിയ ശൂന്യത സൃഷ്‌ടിച്ചിട്ടുണ്ട്. പ്രാദേശിക മേല്‍ത്തട്ടുകാരുടെ ഇടയില്‍ ഭരണവിരുദ്ധ വികാരം, മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികളില്‍ സംഘടനാപരമായ തകര്‍ച്ച, വലത്തേക്ക് ചായല്‍ തുടങ്ങിയവയില്‍ കിട്ടിയ ഇടം ജമാ അത്ത് ഫലപ്രദമായി വിനിയോഗിച്ചു.

വര്‍ഷങ്ങളായുള്ള ബഹിഷ്‌ക്കരണം സംഘടനയുടെ അച്ചടക്കത്തെ കരുത്തുറ്റതാക്കി. ഒപ്പം പ്രാദേശികമായി വിശ്വാസ്യതയും ഉണ്ടാക്കി. അവികസിത ജില്ലഖളില്‍ ഇവര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളും സുസ്ഥിരമായ അഴിമതി വിരുദ്ധ സന്ദേശങ്ങളും മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികള്‍ അവഗണിച്ചിരുന്ന സമൂഹത്തില്‍ പാര്‍ട്ടിക്ക് വളരാന്‍ വളക്കൂറായി. ഇതിനുമപ്പുറം തലമുറകളുടെ കാഴ്‌ചപ്പാടുകളിലുണ്ടായ മാറ്റവും ഇവര്‍ക്ക് സഹായമായി. ഒരിക്കല്‍ജമാ അത്തെയുടം പൊതു പ്രതിച്ഛായ നിര്‍ണയിച്ചിരുന്ന ചരിത്രപരമായ വിവാദങ്ങളുടെ ഓര്‍മ്മകളൊന്നും മിക്ക പുതതലമുറ വോട്ടര്‍മാര്‍ക്കുമില്ല. പ്രത്യയശാസ്‌ത്ര ചരിത്രത്തെക്കാള്‍ ഭരണത്തിനും അവസരത്തിനുമാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് പാഠങ്ങള്‍ വളരെ വ്യക്തമാണ്. കേവലം ഒരു സുരക്ഷാക്കണ്ണാടിയിലൂടെ മാത്രം ബംഗ്ലാദേശിലെ രാഷ്‌ട്രീയമാറ്റത്തെ വിലയിരുത്തരുത്. ആഭ്യന്തരമാറ്റങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നത് തുടരും. ആ ഫലങ്ങള്‍ക്ക് ബാഹ്യസ്വാധീനശേഷി കൂടി ഉണ്ടാകുമ്പോള്‍ പ്രത്യേകിച്ചും.

മാറിയ രാഷ്‌ട്രീയ ഭൂമികയില്‍ ഇന്ത്യ-ബംഗ്ലാദേശ് പരസ്‌പരാശ്രിതത്വത്തിന്‍റെ മൗലികതകള്‍ മാറ്റമില്ലാതെ നിലകൊള്ളും. അതിര്‍ത്തികടന്നുള്ള ഭീകരത തടയല്‍, ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളിലേ ക്കുള്ള ബന്ധിപ്പിക്കല്‍ കാത്തുസൂക്ഷിക്കുക, വാണിജ്യ, ഊര്‍ജ്ജ സഹകരണം വര്‍ദ്ധിപ്പിക്കല്‍, ബംഗ്ലാ ദേശിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം തുടങ്ങിയവ ഇരു സര്‍ക്കാരുകള്‍ക്കും ഒരു പോലെ പ്രാധാന്യ മുള്ളതാണ്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സമയം സ്ഥാപനപരമായ പല ദുര്‍ബലതകള്‍ക്കും ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചു. ആള്‍ക്കൂട്ടാക്രമണം, ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, ഭരണപരമായ വീഴ്‌ചകള്‍ എന്നിവ യൂനസിന്‍റെ ഇടക്കാല ഭരണത്തില്‍ കീഴില്‍ ഉണ്ടായി. ഇവയെല്ലാം സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള മുറവിളി ഉയര്‍ത്തുകയും ചെയ്‌തു. അത് കൊണ്ട് തന്നെ ബിഎന്‍പിയുടെ കൂറ്റന്‍ ഭൂരിപക്ഷം ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിന് അപ്പുറം സാമ്പത്തിക മേഖലയുടെ സുസ്ഥിരതയ്ക്കും രാഷ്‌ട്രീയ മാറ്റത്തിനും കൂടിയുള്ളതാണ്. ധാക്കയെ സംബന്ധിച്ചിടത്തോളം ഈ ഒരു വീണ്ടെടുപ്പിന് ഇന്ത്യയുമായുള്ള സുസ്ഥിര ബന്ധം അവര്‍ക്ക് അനിവാര്യവുമാണ്. വാണിജ്യ ഒഴുക്ക്, ഊര്‍ജ വിതരണം, പ്രാദേശിക ബന്ധം എന്നിവയ്ക്കെല്ലാം അവരുടെ ഏറ്റവും വലിയ അയല്‍ക്കാരായ നമ്മളുമായി സൃഷ്‌ടിപരമായ ആശ്രയം ആവശ്യമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളമാകട്ടെ ഏറ്റുമുട്ടല്‍ സമീപനം നമ്മുടെ ഉത്പാദന ക്ഷമതയ്ക്ക് തിരിച്ചടിയാകും. സുസ്ഥിര സഹകരണവും നിര്‍ണായകമായ അതിര്‍ത്തി പ്രദേശങ്ങളിലെ സംഭവവികാസങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചും മുന്നോട്ട് പോകുന്നതാകും ഫലപ്രദം. സാമ്പത്തിക പരസ്‌പരാശ്രിതത്വവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും തന്നെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെ നിശ്ചയിക്കുക.

വര്‍ഷങ്ങളായി തുടര്‍ന്ന ഒരൊറ്റ രാഷ്‌ട്രീയ കക്ഷിയുടെഏകാധിപത്യത്തില്‍ നിന്ന് ബംഗ്ലാദേശ് ഇപ്പോള്‍ കാര്യക്ഷമ രാഷ്‌ട്രീയത്തിലേക്ക് കടന്നിരിക്കുന്നു. അവരുടെ പാര്‍ലമെന്‍റില്‍ ഇനി ശക്തമായ ഒരു മധ്യനയമുള്ള സര്‍ക്കാരും ശക്തമായ ഒരു ഇസ്ലാമിക പ്രതിപക്ഷവും ഉണ്ടാകും. ഇതിനിടയില്‍ രാഷ്‌ട്രീയ ഭാവിയെക്കുറിച്ച് അനിശ്ചിതത്വമുള്ള അവാമി ലീഗും. ഈ ബഹുസ്വരത ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. അതേസമയം കൂടുതല്‍ സാധാരണവും.

ഇന്ത്യയു ബംഗ്ലാദേശും തമ്മിലുള്ള ബന്ധം നേതാക്കള്‍ തമ്മിലുള്ള വ്യക്തിപരമായ മമതയ്ക്കുമപ്പുറം ഭൂമിശാസ്‌ത്രം, വാണിജ്യം, കുടിയേറ്റം, ഇരുരാജ്യങ്ങളുടെയും സുരക്ഷാ ആശങ്കകള്‍ എന്നിവയുള്‍പ്പെട്ട ഘടനാപരായ യാഥാര്‍ത്ഥ്യങ്ങളിലൂന്നിയായിരിക്കും. ഇന്ത്യയെ സംബന്ധിച്ച് ഈ വെല്ലുവിളി ഏറ്റെടുത്തേ തീരൂ. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഈ വെല്ലുവിളി ആഭ്യന്തര രാഷ്‌ട്രീയ മാറ്റം തന്ത്രപരമായി പ്രവചിക്കാനാകാത്തത് ആയി മാറാതെ നോക്കേണ്ടതുമുണ്ട്.

2026ലെ തെരഞ്ഞെടുപ്പ് ഫലം ധാക്കയില്‍ കേവലമൊരു ഭരണകൂടമാറ്റം മാത്രമല്ല. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കൂടുതല്‍ സങ്കീര്‍ണമായ ഒരു ഘട്ടത്തിലേക്ക് കടക്കല്‍ കൂടിയാണ്. ഇതിലൊരു രാജ്യം ജനാധി പത്യപരവും പ്രത്യയശാസ്‌ത്ര വൈവിധ്യവും പുലര്‍ത്തുന്നതും മറ്റേ രാജ്യവുമായി നിര്‍ണായകമായ അതിര്‍ത്തികള്‍ പങ്കിടുന്നതുമാണ്. ഈയൊരു ഘട്ടം താണ്ടുന്നതിന് തന്ത്രപരമായ സഹിഷ്‌ണുത ആവശ്യമാണ്. ഒപ്പം രാഷ്‌ട്രീയ വ്യക്തതയും പഴയ ശീലങ്ങള്‍ക്കുമപ്പുറം ഇരുപക്ഷവും തമ്മില്‍ സഹകരിക്കാനുള്ള സന്നദ്ധതയും.

Jamaat's awakening on the border; A new political change that India is closely monitoring; The end of Awami League and the return of BNP; A new turning point in South Asian politics.


Read Previous

ബാലറ്റ് പേപ്പറിലും കോൺഗ്രസ് കരുത്ത്; അഞ്ച് കോർപറേഷനുകളും 84 മുനിസിപ്പാലിറ്റികളും തൂത്തുവാരി.

Read Next

മരണത്തെ തോൽപ്പിച്ച കുഞ്ഞുമാലാഖമാർ; 68 മണിക്കൂർ മാത്രം ജീവിച്ച കുഞ്ഞ് മുതൽ ആലിൻ ഷെറിൻ വരെ;അവയവദാനത്തിലൂടെ ചരിത്രം കുറിച്ച ഇന്ത്യയിലെ പിഞ്ചോമനകളായ അവയവദാതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »