ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബാഗ്ദാദ്: ഇറാഖിൻ്റെ മണ്ണ് അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്കുള്ള ലോഞ്ച്പാഡായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് ഭരണകൂടവും സ്വയംഭരണാധികാരമുള്ള കുർദിസ്ഥാൻ റീജിയണൽ ഗവൺമെൻ്റും വ്യക്തമാക്കി. ഇറാൻ അതിർത്തി കടന്ന് കുർദ് വിമതർ ആക്രമണത്തിന് മുതിർന്നേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരു ഭരണകൂടങ്ങളും സുരക്ഷാ കാര്യങ്ങളിൽ കടുത്ത നിലപാട് വ്യക്തമാക്കിയത്.

ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുദാനിയും കുർദിസ്ഥാൻ പ്രാദേശിക പ്രസിഡൻ്റ് നെചിർവാൻ ബർസാനിയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇറാഖിൻ്റെ പരമാധികാരത്തെ ബാധിക്കുന്ന രീതിയിലുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് പ്രധാന മന്ത്രിയുടെ മാധ്യമ കാര്യാലയം അറിയിച്ചു.
ഇറാഖിലെ കുർദിസ്ഥാൻ മേഖലയിൽ കഴിയുന്ന സായുധരായ കുർദ് വിമതർ ഇറാനിലേക്ക് നുഴഞ്ഞുക യറാൻ ശ്രമിച്ചാൽ ഇറാഖിലെ കുർദിഷ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കടുത്ത ആക്രമണം നടത്തുമെന്ന് ടെഹ്‌റാ ൻ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. കുർദിസ്ഥാനിലെ എല്ലാ സ്ഥലങ്ങളും ലക്ഷ്യമിടു മെന്നാണ് ഇറാൻ നൽകിയ മുന്നറിയിപ്പ്. ഇതിനു പിന്നാലെയാണ് മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ബാഗ്ദാദും എർബിലും കൈകോർത്തത്.
പ്രധാന തീരുമാനങ്ങൾ ഇവയാണ് ഇറാഖി മണ്ണ് മറ്റ് രാജ്യങ്ങളെ ലക്ഷ്യം വെക്കാൻ ആരെയും അനുവദി ക്കില്ല.അതിർത്തി സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-പ്രാദേശിക സർക്കാരുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കും.അയൽരാജ്യങ്ങളുമായുള്ള സുരക്ഷാ കരാറുകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കമായാണ് ഈ പ്രസ്താവനയെ നിരീക്ഷകർ കാണുന്നത്.
