ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് സമീപമുള്ള അൽ ഖർജ് മേഖലയിലുണ്ടായ മിസൈൽ ആക്രമ ണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു. ഒരു ഇന്ത്യൻ പൗരനും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ച തെന്ന് സിവിൽ ഡിഫൻസ് വിഭാഗം ഞായറാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഒരു പ്രമുഖ ക്ലീനിങ് ആൻഡ് മെയിന്റനൻസ് കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ 12 പേരും ബംഗ്ലാദേശ് പൗരന്മാരാണ്. ഇവർക്ക് ആവശ്യമായ ചികിത്സാ സഹായങ്ങൾ ലഭ്യമാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മിസൈൽ പതിച്ച കെട്ടിടത്തിനും സമീപത്തെ മറ്റ് വസ്തുവകകൾക്കും വൻതോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ (International Humanitarian Law) നഗ്നമായ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി.

സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ അധികൃതർ പൂർത്തിയാക്കി വരികയാണ്. പ്രവാസികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളെ ലക്ഷ്യമിട്ടുണ്ടായ ഈ ആക്രമണം പ്രവാസി സമൂഹത്തിനിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
