ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: യുഎഇ ലക്ഷ്യമാക്കി ഇറാനിൽ നിന്ന് തൊടുത്തുവിട്ട 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തു. ഇന്ന് പുലർച്ചെയോടെയാണ് രാജ്യം വലിയ തോതിലുള്ള വ്യോമാക്രമണത്തിന് സാക്ഷ്യം വഹിച്ചത്.

ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ 372 ബാലിസ്റ്റിക് മിസൈ ലുകളും 15 ക്രൂയിസ് മിസൈലുകളും 18,269 ഡ്രോണുകളുമാണ് യുഎഇ പ്രതിരോധ സേന നേരിട്ടതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ദേശീയ കടമ നിർവഹിക്കുന്നതിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾ വീരമൃത്യു വരിച്ചു. കൂടാതെ സായുധ സേനയുമായി കരാറിലേർപ്പെട്ടിരുന്ന ഒരു മൊറോക്കൻ പൗരനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. വിവിധ രാജ്യക്കാരായ 169 പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെങ്കിലും ഭൂരിഭാഗം പേർക്കും നിസാര പരിക്കുകളാണുള്ളതെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഏതൊരു നീക്കത്തെയും ശക്ത മായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.”രാജ്യത്തിന്റെ സുരക്ഷയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിടുന്ന ഏതൊരു ഭീഷണിയെയും നേരിടാൻ സായുധ സേന പൂർണ്ണ സജ്ജമാണ്. ദേശീയ താൽപ്പര്യങ്ങളും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കാൻ മന്ത്രാലയം പ്രതിജ്ഞാ ബദ്ധമാണ്.” നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതി ല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
