ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: മലയാള സിനിമയിലേക്ക് ചാലക്കുടിയുടെ മണ്ണിൽ നിന്നും മറ്റൊരു പ്രതിഭ കൂടി. അന്തരിച്ച നടൻ കലാഭവൻ മണിക്കും സംവിധായകൻ ലോഹിതദാസിനും പിൻഗാമിയായി സിനിമയിൽ തന്റേതായ മുദ്ര പതിപ്പിക്കുകയാണ് കല്ലേറ്റുംകര സ്വദേശിയും പ്രവാസി വ്യവസായിയുമായ ഷാജു വാലപ്പൻ. ഈ വർഷത്തെ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഷാജു വാലപ്പൻ സ്വന്തമാക്കി.

സമകാലിക ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ പൊള്ളുന്ന ഭാഷയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ച ‘നിഴൽ വ്യാപാരികൾ’ എന്ന ചിത്രമാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. വാലപ്പൻ ക്രിയേഷൻസ് നിർമ്മിച്ച ഈ ചിത്രത്തിൽ സംവിധാനത്തിന് പുറമെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഷാജു അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദളിത് യുവാവ് നേരിടുന്ന ജീവിത സംഘർഷങ്ങൾ പ്രമേയമായ ചിത്രം ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിക്ക് നേരെയുള്ള ശക്തമായ കണ്ണാടിയാണെന്ന് ജൂറി വിലയിരുത്തി.
രാജ്യാന്തര തലത്തിലും ഷാജു വാലപ്പൻ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും, 2025-ലെ സത്യജിത്ത് റേ പുരസ്കാര വേദിയിലും മികച്ച നവാഗത സംവിധായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വാലപ്പൻ ക്രിയേഷൻസ് നിർമ്മിച്ച ‘സ്വാലിഹ്’ മികച്ച സാമൂഹ്യ പ്രസക്തിയുള്ള സിനിമയായും, അതിന്റെ സംവിധായകൻ സിദ്ധിക്ക് പറവൂർ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടുസൗദിയിലെ റിയാദില്‍ വര്‍ഷങ്ങളായി ബിസിനെസ്സ് നടത്തിവരുന്ന ഷാജു വാലപ്പന്‍. പ്രവാസ ലോകത്തെ പ്രതിഭകളെ കൂടി ഉൾപ്പെടുത്തി പുതിയൊരു ചലച്ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ചാലക്കുടിക്കാരൻ.
