ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശൂർ: അക്ഷരങ്ങളുടെ ലോകത്തേക്ക് പുതുതലമുറയെ കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ട്, ജൂൺ 19 മുതൽ ജൂലൈ 18 വരെ നീണ്ടുനിൽക്കുന്ന ദേശീയ വായനാമാസം തൃശൂർ ജില്ലയിൽ വിപുലമായി ആഘോഷിക്കും. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

മുൻ എം.എൽ.എ. ടി.വി. ചന്ദ്രമോഹൻ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വായന കേവലം വിനോദമല്ലെന്നും അത് സമൂഹത്തെ സംസ്കരിക്കാനുള്ള ആയുധമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഫൗണ്ടേഷൻ ദേശീയ വൈസ് ചെയർമാൻ ഡോ. എൻ. ബാലഗോപാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഫൗണ്ടേഷൻ ഡയറക്ടർ ക്യാപ്റ്റൻ രാജീവ് നായർ, മനു ഗോപാൽ, ബദറുദ്ദീൻ ഗുരുവായൂർ, സാദിഖ് എം.എ, എൻ.പി. രാമചന്ദ്രൻ, സജീവ് മാധവൻ, സുഭാഷ് ചന്ദ്രബോസ്, പി.വി. രാജു, രാധ ടീച്ചർ, ശശികുമാർ ഒല്ലൂർ, രാമചന്ദ്രൻ പുതൂർക്കട തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. വായനാമാസ പരിപാടികളുടെ ഏകോപനത്തിനായി വിപുലമായ സംഘാടക സമിതി വിളിച്ചുചേർക്കാൻ ബദറുദ്ദീൻ ഗുരുവായൂരിനെ യോഗം ചുമതലപ്പെടുത്തി.
സ്കൂളുകൾ, ലൈബ്രറികൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ വഴി വായനയെ ജനകീയമാക്കാനുള്ള വിപുലമായ പദ്ധതികളാണ് വരും ദിവസങ്ങളിൽ നടപ്പിലാക്കുക.
