ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമാക്കി ഭൗമ നിരീക്ഷണം വിപുലപ്പെടുത്തി പാകിസ്ഥാന്‍. കഴിഞ്ഞ പതിനാറ് മാസത്തിനിടെ ആറ് ഉപഗ്രഹങ്ങളാണ് പാകിസ്ഥാന്‍ വിക്ഷേപിച്ചത്.
പുതുതായി വിക്ഷേപിച്ച ഭൂരിഭാഗം ഉപഗ്രഹങ്ങളും ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍, പ്രത്യേകിച്ച് ഉത്തരേന്ത്യ, ജമ്മു കാശ്മീര്‍ മേഖലകള്‍ എന്നിവയുടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പകര്‍ത്താന്‍ സാധിക്കുന്ന ഭ്രമണപഥങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിന് ശേഷം വെടിനിര്‍ത്തല്‍ കരാറിലെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പാകിസ്ഥാന്‍ ആകാശ നിരിക്ഷണം വിപുലീകരിച്ചിരിക്കുന്നത്. ചൈനയുടെ സഹായത്തോടെയാണ് പാകിസ്ഥാന്റെ ഈ നീക്കം.
ആറ് എന്നീ ഉപഗ്രഹങ്ങളാണ് ഇക്കാലയളവില്‍ വിക്ഷേപിച്ചത്. കൃഷി, ദുരന്ത നിവാരണം, വിഭവ നിരീക്ഷണം തുടങ്ങിയ സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ള പദ്ധതികളായാണ് പാകിസ്ഥാന്‍ ഈ ദൗത്യങ്ങളെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ആധുനിക ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ക്ക് സൈനിക നിരീക്ഷണത്തിനു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന ഇരട്ട ശേഷിയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഹൈ-റെസല്യൂഷന്‍ ഒപ്റ്റിക്കല്‍ ഇമേജിങ്, ഹൈപ്പര്‍ സ്‌പെക്ട്രല്‍ സെന്‍സറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുള്ള ഇമേജ് പ്രോസസിങ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഈ ഉപഗ്രഹങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റങ്ങള്‍, സൈനിക താവളങ്ങള്‍, സൈനിക നീക്കങ്ങള്‍, സമുദ്ര അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരീക്ഷിക്കാന്‍ ഈ സംവിധാനങ്ങള്‍ ഉപയോഗിക്കാം.
സാധാരണ ഉപഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദക്ഷിണേഷ്യന്‍ മേഖലയ്ക്ക് മുകളിലൂടെ ദിവസത്തില്‍ പലതവണ കടന്നു പോകാന്‍ സഹായിക്കുന്ന പ്രത്യേക ഭ്രമണപഥത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 2026 ഏപ്രിലില്‍ വിക്ഷേപിച്ച ഉപഗ്രഹം, ദക്ഷിണേഷ്യന്‍ മേഖലകളില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയിലും കാശ്മീരിലും നിരന്തരമായ നിരീക്ഷണം സാധ്യമാക്കുന്ന പ്രത്യേക ഭ്രമണപഥത്തിലാണ് സ്ഥാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.’
