പ്രായം മനുഷ്യന്റെ കഴിവുകളെ തളർത്തില്ല, മികച്ച ആരോഗ്യത്തിന് യോഗ അനിവാര്യം’- നരേന്ദ്ര മോദി


ഇന്ത്യയിലും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ അന്താരാഷട്ര യോഗ ദിനം ആചരിക്കുന്നതോടെ ലോകത്തിലെ വലിയ ആഘോഷമായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ റെഡ് റോഡിൽ നടന്ന 12 മത് അന്താരാഷ്‌ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇന്ന് രാവിലെ അഞ്ച് മണി മുതലാണ് കൊൽക്കത്തയിലെ റെഡ് റോഡിൽ നടക്കുന്ന അന്തരാഷ്‌ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി ആഘോഷങ്ങൾ ആരംഭിച്ചത്. ഇത് ആദ്യമായാണ് ബിജെപി അധികാരത്തിന് വന്ന ശേഷം ഇങ്ങനെ ഒരു പരിപാടിക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.


പ്രായമാകുന്തോറും ജീവിതശൈലി രോഗങ്ങളെ ചെറുത്ത് ശാരീരിക ഉൻമേഷം, മാനസിക ശക്തി, പ്രതിരോധ ശേഷി എന്നിവ നിലനിർത്താൻ യോഗ സഹായിക്കുമെന്ന് മോദി പറഞ്ഞു. ഭൂമിയുടെ ചില ഭാഗങ്ങളിൽ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമാണ് ജൂൺ 21 ആയ അന്താരാഷ്‌ട്ര യോഗം ദിനം. കാരണം ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ ആഘോഷത്തിൻ്റെ ദിവസമായി ഈ ദിവസം മാറിയിരിക്കുന്നുവെന്ന് മോദി പറഞ്ഞു.


“മുഴുവൻ രാഷ്‌ട്രവും ലോകവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുന്നു. ഇതാണ് യോഗയുടെ ശക്തി. യോഗ എല്ലാവരെയും ബന്ധിപ്പിക്കുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നു ഈ അന്തരാഷ്‌ട്ര യോഗ ദിനത്തിൽ മുഴുവൻ ലോകത്തിനും മുഴുവൻ മനുഷ്യ സമൂഹത്തിനും ഞാൻ ആശംസകൾ നേരുന്നു”, പ്രധാനമന്ത്രി പറഞ്ഞു.


ഇന്ത്യയിൽ ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയും വടക്ക് കിഴക്ക് മുതൽ കിഴക്ക് ബംഗാൾ വരെയും പടിഞ്ഞാറ് സൗരാഷ്‌ട്ര വരെയും രാജ്യം മുഴുവനായും യോഗയുടെ ഊർജ്ജത്താൽ നിറഞ്ഞിരിക്കുന്നതായി തോന്നുന്നു എന്നും മോദി പറഞ്ഞു.


യോഗ ദിനത്തോടനുബന്ധിച്ച് ഇന്ന് ബംഗാളിൽ ആയിരിക്കുക എന്നത് വളരെ പ്രത്യേകതയുള്ള കാര്യമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ആത്മീയ നേതാക്കളുടെയും യോഗ പരീശിലകരുടെയും നാട്ടിൽ യോഗാ ദിനം ആഘോഷിക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും നരേന്ദ്ര മേദി പറഞ്ഞു.
യോഗാ ദിനത്തോട് അനുബന്ധിച്ച് ശുചിത്വ പ്രവർത്തനങ്ങൾ നടത്തിയ പശ്ചിമ ബംഗാളിലെ ജനങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. ‘സ്വച്ഛതാ സേ സ്വാഗതം’ എന്ന സംരംഭത്തിന് ഒപ്പം നിന്ന എല്ലാവരെയും അഭിനന്ദിക്കാൻ താൻ ആഗ്രഹി ക്കുന്നുവെന്നും മോദി പറഞ്ഞു.യോഗ വെറും ശാരീരിക വ്യായാമമല്ല. ഏതെങ്കിലും ഒരു പ്രായകാർക്ക് മാത്രമായി പരിമിതപ്പെടുത്തിയതല്ല യോഗയെന്നും പ്രായം കൂടുന്തോറും മനുഷ്യൻ്റെ കഴിവുകൾ കുറയുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദേഹം പറഞ്ഞു


20 വയസിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ 40 വയസിൽ വഴക്കമുള്ളവരായിരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. 30 വയസിൽ ഉണ്ടായിരുന്നതിനേക്കാൾ 50 വയസിൽ കൂടുതൽ ഊർജ്ജസ്വലരാകുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഏതെങ്കിലും ഒരു ദിവസം മാത്രം യോഗ ആഘോഷിച്ചാൽ പോരെന്നും അത് ജനങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു


Read Previous

“നെതന്യാഹു ലോകത്തിന്റെ കാൻസർ”: സമാധാന കരാർ അട്ടിമറിക്കപ്പെട്ടെന്ന് ഇറാൻ; സ്വിറ്റ്സർലൻഡിൽ ആഞ്ഞടിച്ച് അർഗ്ചി

Read Next

കാരവന്‍ അതിക്രമം; രഞ്ജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തല്‍; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »