ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജനീവ: ലെബനോൻ ഉൾപ്പെടെയുള്ള എല്ലാ സംഘർഷ മേഖലകളിലും യുദ്ധം അവസാനിപ്പിക്കണമെന്ന കരാർ ലംഘിച്ചുകൊണ്ട് ഇസ്രായേൽ ക്രൂരത തുടരുകയാ ണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അർഗ്ചി. സ്വിറ്റ്സർലൻഡിൽ മാധ്യമങ്ങളോട് സംസാരിക്ക വെയാണ് അദ്ദേഹം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ച മിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

“സമാധാനത്തിനായുള്ള കരാറിന്റെ ആദ്യ വരി തന്നെ എല്ലാ മുന്നണികളിലെയും യുദ്ധം അവസാനിപ്പിക്കണ മെന്നാണ്. എന്നാൽ, ഈ കരാർ നിലനിൽക്കെ തന്നെ സാധാരണക്കാരെ കൊന്നൊടുക്കി സയണിസ്റ്റ് ഭരണകൂടം വലിയ ലംഘനമാണ് നടത്തുന്നത്,” അർഗ്ചി പറഞ്ഞു.
നെതന്യാഹുവിനെ “ലോകത്തിലെ യഥാർത്ഥ കാൻ സർ” എന്ന് വിശേഷിപ്പിച്ച ഇറാൻ വിദേശകാര്യമന്ത്രി, സമാധാന ചർച്ചകളെ അട്ടിമറിക്കാൻ നെതന്യാഹു ബോധപൂർവം ശ്രമിക്കുകയാണെന്നും ആരോപിച്ചു. നെതന്യാഹുവിന്റെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ ഇറാൻ ശക്തമായ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു
