Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോവിഡ് വ്യാപനം; നീയന്ത്രണങ്ങൾ ഫലം കാണുന്നില്ല സംസ്ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു.


തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ പരമാവധി നിയന്ത്രണങ്ങൾ കൊണ്ടുവന്ന് കൊവിഡിനെ പിടിച്ചുകെട്ടാൻ നോക്കിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെയാണ് സംസ്ഥാന സർക്കാർ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാൻ നിർബന്ധിതരായത്. വീട്ടുജോലിക്കും കൂലി പണിയ്‌ക്കും പോകുന്നവരെ ഒരു കാരണവശാലും പൊലീസ് തടയരുതെന്ന് കഴിഞ്ഞദിവസം കൂടി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ സാമ്പത്തികനിലയെ തന്നെ തളർത്തുമെന്നുളളത് കൊണ്ടാണ് സർക്കാർ ലോക്ക്‌ഡൗൺ എന്ന അറ്റകൈ പ്രയോഗത്തിലേക്ക് കടക്കാതിരുന്നത്. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെ സർക്കാരിന് മുന്നിൽ മറ്റ് വഴികളില്ലാതായി.

മിനിലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാമെന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് ഡോക്‌ടർമാരുടെ സംഘടന പലതവണ ആവർത്തിച്ചിട്ടും സർക്കാർ ലോക്ക്‌ഡൗണിലേക്ക് പോകാതിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ക്‌ഡൗൺ കാര്യമായ ഫലം കാണുന്നില്ലെന്ന് ആദ്യ ദിവസം തന്നെ പൊലീസ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

പുറത്തിറങ്ങുന്ന 80 ശതമാനം പേരും അനാവശ്യ യാത്രകളാണ് നടത്തുന്നത്. ചോദ്യം ചെയ്യുമ്പോള്‍ ഓരോ ന്യായീകരണങ്ങള്‍ നിരത്തുകയാണെന്നും ഡി ജി പിക്ക് ലഭിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് സമ്പൂര്‍ണലോക്ക്ഡൗണ്‍ പരിഗണനയിലേക്ക്‌ വന്നത്. അടുത്ത ആഴ്ച കേസുകളുടെ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും വളരെ നിര്‍ണായകമാണെന്നുമുള്ള റിപ്പോർട്ടും കൂടി ലഭിച്ചതോടെ കാത്തിരിക്കാൻ സർക്കാരിന് മുന്നിൽ സമയമുണ്ടായിരുന്നില്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ ഉയര്‍ന്ന ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു. ഈ ഘട്ടത്തിൽ കൊല്ലവും പത്തനംതിട്ടയും ഒഴിച്ചുളള ജില്ലകളിലെല്ലാം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ചിനും ഇരുപതിനും ഇടയിലായിരുന്നു. എന്നാൽ ജനജീവിത്തെ വലയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും സമ്പൂര്‍ണ ലോക്ക്‌ഡൗണിനോട് വിയോജിപ്പ് പ്രകടിപ്പിക്കുക. യായിരുന്നു.

കൊവിഡ് ഒന്നാംതരംഗത്തിനിടെ പ്രഖ്യാപിച്ച ലോക്ക്‌ഡൗണിനെക്കാൾ കർക്കശമായിട്ടാകും ഇത്ത വണത്തെ നിയന്ത്രണങ്ങൾ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കാനും സ്വകാര്യ വാഹനങ്ങൾ പിടിച്ചെടുക്കാനും ഇതിനോടകം പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്. ലോക്ക്‌ഡൗണിന് മുന്നേ തന്നെ സംസ്ഥാനത്തെ വസ്‌ത്രവ്യാപാര സ്ഥാപനങ്ങളും ബാർബർ ഷോപ്പു കളും സർക്കാർ നിർദേശ പ്രകാരം അടച്ചിരുന്നു.


Read Previous

പാർട്ടിക്കകത്തും സംഘടനാരംഗത്തുമുളള പോരായ്‌മയുടെ ഫല മാണ് തോൽവി; പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിയിലേക്ക് കെട്ടിവയ്‌ക്കുന്നതിൽ അർത്ഥമില്ലെന്ന് കെ സുധാകരൻ എം പി

Read Next

“ശ്വസിക്കാൻ ‘ജീവവായു’ കിട്ടുന്നില്ലെങ്കിൽ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാർ” പി.എം നജീബിനെ അനുസ്മരിച്ച് ഒ ഐ സി സി സൗദി നാഷണല്‍ കമ്മറ്റി റിയാദ് ഘടകം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »