Category: International

International
ഇന്ത്യയെ പിണക്കിയത് കുടുംബത്തിന്റെ പാക് ബിസിനസ് താല്‍പര്യം സംരക്ഷിക്കാന്‍’: ട്രംപിനെതിരെ ഗുരുതര ആരോപണവുമായി ജെയ്ക് സള്ളിവന്‍

ഇന്ത്യയെ പിണക്കിയത് കുടുംബത്തിന്റെ പാക് ബിസിനസ് താല്‍പര്യം സംരക്ഷിക്കാന്‍’: ട്രംപിനെതിരെ ഗുരുതര ആരോപണവുമായി ജെയ്ക് സള്ളിവന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍. പാകിസ്ഥാനിലുള്ള തന്റെ കുടുംബത്തിന്റെ ബിസിനസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലികഴിച്ചത് എന്നാണ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവന്റെ വെളിപ്പെടുത്തല്‍. 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ

International
കിം ജോങ് ഉന്‍ ബുള്ളറ്റ് പ്രൂഫ് ട്രെയിനില്‍ ചൈനയില്‍; അപൂര്‍വ്വ വിദേശ സന്ദര്‍ശനം, ഉറ്റുനോക്കി ലോകം

കിം ജോങ് ഉന്‍ ബുള്ളറ്റ് പ്രൂഫ് ട്രെയിനില്‍ ചൈനയില്‍; അപൂര്‍വ്വ വിദേശ സന്ദര്‍ശനം, ഉറ്റുനോക്കി ലോകം

ബെയ്ജിങ്: ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ചൈന സന്ദര്‍ശിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ബെയ്ജിങ്ങില്‍ പങ്കെടുക്കുന്ന സൈനിക പരേഡില്‍ പങ്കെടുക്കാന്‍ സ്വകാര്യ ട്രെയിനി ലാണ് കിം ജോങ് ഉന്‍ ചൈനയിലെത്തിയത്. പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ നേതാവ് വ്ളാഡിമിര്‍ പുടിനുമായുള്ള കിം ജോങ് ഉന്നിന്റെ

International
ഇന്ത്യയുമായുള്ള വ്യാപാരം ദുരന്തം,യുഎസിന് തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്ന് ട്രംപ്

ഇന്ത്യയുമായുള്ള വ്യാപാരം ദുരന്തം,യുഎസിന് തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നു വെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തതായും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ അത് ഏറെ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ എസ്‌സിഒ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ്

International
പുടിന്റെ ലിമോസിനിൽ മോദിക്ക് ലിഫ്റ്റ്, വേദിയിലെത്തിയിട്ടും ഇറങ്ങാതെ ചർച്ച; അടച്ചിട്ട കാറിൽ 50 മിനിറ്റിലേറെ നീണ്ട ചർച്ചയെന്ത് ?

പുടിന്റെ ലിമോസിനിൽ മോദിക്ക് ലിഫ്റ്റ്, വേദിയിലെത്തിയിട്ടും ഇറങ്ങാതെ ചർച്ച; അടച്ചിട്ട കാറിൽ 50 മിനിറ്റിലേറെ നീണ്ട ചർച്ചയെന്ത് ?

ബെയ്ജിങ്: ബെയ്ജിങ്: ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പോയത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനൊപ്പം. റഷ്യന്‍ പ്രസിഡന്റ് തന്റെ ഔദ്യോഗിക വാഹനമായ എയ്‌റസ് ലിമോസിനില്‍ മോദിക്ക് ലിഫ്റ്റ് നല്‍കുകയായിരുന്നു. ഹോട്ടലില്‍ നിന്നും കാറില്‍ കയറിയ മോദിയും പുടിനും വാഹനത്തിലുടനീളം ചര്‍ച്ചയിലായിരുന്നു. എന്നാല്‍ വാഹനം

International
അമേരിക്കയ്ക്ക് തിരിച്ചടി, രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവ്; ഇന്ത്യക്കാര്‍ ഗണ്യമായി കുറഞ്ഞു

അമേരിക്കയ്ക്ക് തിരിച്ചടി, രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവ്; ഇന്ത്യക്കാര്‍ ഗണ്യമായി കുറഞ്ഞു

ന്യൂഡല്‍ഹി: അമേരിക്ക സന്ദര്‍ശിക്കുന്ന രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു ണ്ടായതായി റിപ്പോര്‍ട്ട്. 2001ന് ശേഷം ആദ്യമായി യുഎസ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും യുഎസ് വാണിജ്യ വകുപ്പിന്റെ നാഷനല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫിസ് (എന്‍ടിടിഒ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ജൂണില്‍ 2.1 ലക്ഷം

International
അഫ്ഗാനെ ദുരന്ത ഭൂമിയാക്കി വന്‍ ഭൂചലനം; 600ലേറെ മരണം, കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു

അഫ്ഗാനെ ദുരന്ത ഭൂമിയാക്കി വന്‍ ഭൂചലനം; 600ലേറെ മരണം, കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലണ്ടായ വന്‍ ഭൂചലനത്തില്‍ 600ല്‍ അധികം മരണം. 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1000ലേറെ പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പം കുനാര്‍ പ്രവിശ്യയിലെ നിരവധി സ്ഥലങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ അതിര്‍ത്തി ക്കടുത്തുള്ള ശക്തമായ ഭൂകമ്പത്തില്‍ നിരവധി ഗ്രാമങ്ങള്‍ നശിച്ചു. കിഴക്കൻ അഫ്ഗാനി സ്ഥാനിലുണ്ടായ

International
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന; ഇന്ത്യന്‍ നിലപാടിനെ അംഗീകരിച്ച് ഷാങ്ഹായ് ഉച്ചകോടി

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന; ഇന്ത്യന്‍ നിലപാടിനെ അംഗീകരിച്ച് ഷാങ്ഹായ് ഉച്ചകോടി

ബെയ്ജിങ്: ഭീകരതയെ അപലപിച്ച് ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണം പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് ഉച്ചകോടിയുടെ പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രകരെയും സ്‌പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഭീകരവാദത്തെയും മൗലികവാദത്തെയും ശക്തമായി ചെറുക്കുമെന്നും ഷാങ്ഹായ് സഹകരണ ഉച്ചകോടി പുറത്തിറക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ

International
ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം; ട്രംപിന്റെ പുതിയ നീക്കം

ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം; ട്രംപിന്റെ പുതിയ നീക്കം

വാഷിങ്ടണ്‍: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനിലും സമ്മര്‍ദ്ദം ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ നിന്നും എണ്ണയും വാതകങ്ങളും ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തലാക്കണമെന്നും അമേരിക്ക യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു. ഉക്രെയ്‌നെ കടന്നാക്രമിക്കുന്ന റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് 25

International
ട്രംപിൻ്റെ തീരുവ നയങ്ങൾക്ക് വൻ തിരിച്ചടി; താരിഫുകൾ നിയമ വിരുദ്ധമെന്ന് യുഎസ് കോടതി

ട്രംപിൻ്റെ തീരുവ നയങ്ങൾക്ക് വൻ തിരിച്ചടി; താരിഫുകൾ നിയമ വിരുദ്ധമെന്ന് യുഎസ് കോടതി

വാഷിങ്ടൺ : ഡൊണാൾഡ് ട്രംപിൻ്റെ തീരുവ നയങ്ങൾക്ക് വൻ തിരിച്ചടി. ചുമത്തിയ തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്നാണ് യുഎസ് അപ്പീൽ കോടതി വിധിച്ചു. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകൾ അനുവദനീയമാണെന്ന വാദം കോടതി തള്ളി. എന്നാൽ ഒക്ടോബർ പകുതി വരെ താരിഫുകൾ നിലവിലുള്ള രീതിയിൽ തുടരാൻ ജഡ്ജിമാർ അനുവദി

International
ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടാമത്തെയാളെയും തിരിച്ചറി‍‍ഞ്ഞു; ഇനി അവശേഷിക്കുന്ന 48 പേരിൽ ജീവനോടെയുള്ളത് 20 പേർ മാത്രം

ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടാമത്തെയാളെയും തിരിച്ചറി‍‍ഞ്ഞു; ഇനി അവശേഷിക്കുന്ന 48 പേരിൽ ജീവനോടെയുള്ളത് 20 പേർ മാത്രം

ടെൽഅവീവ് : ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ബന്ദികളിൽ രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു. ​ഗാസ മുനമ്പിൽ നടത്തിയ സൈനിക നടപടിയിലാണ് മൃതദേ​ഹങ്ങൾ കണ്ടെത്തിയത്. ഒക്ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ ഇദാൻ ഷിറ്റിവിയാണ് മരിച്ചത്. ‌‌ കഴിഞ്ഞ ദിവസം മറ്റൊരു മൃതദേഹം കൂടി സൈനികർ കണ്ടെടുത്തിരുന്നു. ഇതിനൊപ്പമാണ് ഇദാന്റെ മൃതദേഹമുണ്ടായിരുന്നത്. ശരീരാവശിഷ്ടങ്ങൾ മാത്രമാണ്

Translate »