ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജറുസലേം: വടക്കൻ ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്സവെല്ലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കൊല്ലം വാടി സ്വദേശിയാണ് നിബിന്‍. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യാമാക്രമണം ഉണ്ടായത്. രണ്ടു മാസം മുൻപാണ് ഇസ്രായേലിൽ എത്തിയത്. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർക്ക് അപകടത്തെ കുറിച്ച് വിവരം
ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയതോടെ മാലിദ്വീപുമായി സൈനിക കരാർ ഒപ്പുവെച്ച് ചൈന. ഇരു രാജ്യങ്ങളും തമ്മിൽ രണ്ട് സൈനിക കരാറുകളിൽ ഒപ്പുവച്ചതായി മാലെയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഇൻ്റർനാഷണൽ മിലിട്ടറി കോഓപ്പറേഷൻ ഓഫീസ്
ജറുസലം: ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ല പ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു മലയാളികടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലെബനനില്‍ നിന്ന് അയച്ച മിസൈല്‍ ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തി സമൂഹമായ മാര്‍ഗലിയോട്ടിന് സമീപം പതിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്ലി റോഡിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50-നാണ് ഏഴ് നില കെട്ടിടത്തിന് തീപിടിച്ചത്. 13 യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയത്. 75 പേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. സംഭവസ്ഥലവും ധാക്ക മെഡിക്കല്‍
ടെക്സാസ്: അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ ഇതുവരെ കത്തിനശിച്ചത് 320,000 ദശലക്ഷത്തിലധികം ഏക്കര്‍. തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നാലു ദിവസം തുടര്‍ച്ചയായി പടര്‍ന്നുപിടിക്കുന്ന കാട്ടുതീ ഏറ്റവുമധികം ബാധിച്ചത് സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളെയായാണ്. പാന്‍ഹാന്‍ഡില്‍ എന്ന പ്രദേശത്താണ് ഏറ്റവും
മുംബൈ: റിലയന്‍സ്-ഡിസ്നി ഇന്ത്യ ലയന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ മറ്റൊരു നിര്‍ണായക വിവരം കൂടി പുറത്തായിരിക്കുകയാണ്. റിലയന്‍സ് മീഡിയ നെറ്റ്‌വര്‍ക്കു കളും ഡിസ്നിയും ലയിക്കുമ്പോള്‍ രൂപീകരിക്കപ്പെടുന്ന പുതിയ കമ്പനിയുടെ തലപ്പത്തേക്ക് നിതാ അംബാനി ചുമതലയേല്‍ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഇത് സംബന്ധിച്ചുളള പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്
മെയ് അവസാനമോ വേനൽക്കാലത്തോ ഉക്രെയ്‌നെതിരെ റഷ്യ ഒരു പുതിയ ആക്രമ ണത്തിന് തയ്യാറെടുക്കുകയാണെന്നും എന്നാൽ തങ്ങൾക്ക് സ്വന്തമായി വ്യക്തമായ ഒരു യുദ്ധപദ്ധതി ഉണ്ടെന്നും ഉക്രെെയ്ൻ പ്രസിഡൻ്റ് വോലോഡൈമർ സെലെൻസ്‌കി ഞായറാഴ്ച പറഞ്ഞു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിൻ്റെ രണ്ടാം വാർഷികത്തിന് ഒരു ദിവസം കഴിഞ്ഞ് സംസാരിച്ച സെലെൻസ്‌കി, കീവിനും അതിൻ്റെ
ന്യൂഡൽഹി: കഴിഞ്ഞ വർഷം യു.കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിലും നടന്ന ആക്രമണങ്ങളിൽ പ്രതികൾക്കെതിരെ തക്കതായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ടി.വി 9 നെറ്റ്വർക്ക് സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി
ഇസ്ലാമാബാദ്: മൂന്ന് തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് (50) പാകിസ്ഥാനിലെ പശ്ചിമ പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തന്റെ അംഗീകാരം ഓരോ സ്ത്രീയുടെയും അമ്മയുടെയും സഹോദരിയുടെയും വിജയമാണെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അസംബ്ലിയിൽ നടത്തിയ കന്നി പ്രസംഗത്തിൽ മറിയം പറഞ്ഞു.
ജറൂസലം: ഗാസയിലെ ഇസ്രായേല്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിലുള്ള പാലസ്തീന്‍ സര്‍ക്കാര്‍ രാജിവച്ചു. രാജിക്കത്ത് പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കൈമാറിയതായി അദേഹം വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂര്‍വ നടപടികളുടെയും ഗാസ മുനമ്പിലെ യുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് തന്റെ സര്‍ക്കാര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദേഹം