ഇന്ത്യയുമായി ഇടഞ്ഞു; മാലിദ്വീപുമായി പുതിയ സൈനിക കരാർ ഒപ്പുവച്ച് ചൈന


ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയതോടെ മാലിദ്വീപുമായി സൈനിക കരാർ ഒപ്പുവെച്ച് ചൈന. ഇരു രാജ്യങ്ങളും തമ്മിൽ രണ്ട് സൈനിക കരാറുകളിൽ ഒപ്പുവച്ചതായി മാലെയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഇൻ്റർനാഷണൽ മിലിട്ടറി കോഓപ്പറേഷൻ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഷാങ് ബവോഖും തമ്മിൽ രേഖകൾ കൈമാറിയ ചടങ്ങിലാണ് കരാറുകൾ ഔപചാരികമായത്.

കരാറുകളിലൊന്നിലെ വ്യവസ്ഥകൾ അനുസരിച്ച് മാലദ്വീപിന് ഒരു ചെലവും കൂടാതെ സൈനിക സഹായം നൽകുമെന്ന് ചൈന വ്യക്തമാക്കി. മാലദ്വീപ് പ്രതിരോധ മന്ത്രാ ലയം ഇതുവരെ സഹായത്തിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ സൈനിക പിന്തുണയുടെ സ്വഭാവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കു ന്നതായും മാലിദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മറ്റൊന്ന് ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 3 സംബന്ധിച്ച് ഒരു സമാന്തര കരാറിൽ ഒപ്പുവച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ കരാർ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (IOR) സമുദ്ര ഗവേഷണത്തെ സ്വാധീനിച്ചേക്കാം, ഇത് ചൈന-മാലിദ്വീപ് ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ദൃഢമാക്കും.

ഇന്ത്യയുമായുള്ള ബന്ധം മോശമായതോടെയാണ് ഈ കരാറുകൾ മാലദ്വീപിന് മുന്നിലേയ്ക്ക് എത്തുന്നത്. ഭൂമിശാസ്ത്രപരമായി ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറെ തന്ത്രപ്രധാനമായ സ്ഥലത്താണ് മാലി സ്ഥിതി ചെയ്യുന്നത്, അതുകൊണ്ടുതന്നെ മേഖലയിലെ സമുദ്ര സുരക്ഷയിലും വ്യാപാര പാതകളിലും ഈ പ്രദേശം നിർണായക പങ്കാണ് വഹിക്കുന്നത്.

ചൈനയും മാലിദ്വീപും തമ്മിലുള്ള പുതിയ സൈനിക കരാറുകൾ കേവലം രേഖകൾ മാത്രമല്ല; ഇന്ത്യൻ മഹാസമുദ്രത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ ഭൂപ്രകൃതിയുടെ തെളിവുകൂടിയാണ് അവ.

മാലദ്വീപിൽ, ചൈന നൽകുന്ന സൈനിക സഹായത്തെ ചുറ്റിപ്പറ്റിയുള്ള സുതാര്യതയി ല്ലായ്മയെക്കുറിച്ച് ആശങ്കയുണ്ട്. ഇത് മാലിദ്വീപിൻ്റെ പരമാധികാരത്തിലും സ്വയംഭരണ ത്തിലുമുള്ള അതിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുന്നു. ചൈനയെ അമിതമായി ആശ്രയിക്കുന്നത് കടക്കെണിയിലോ നയപരമായ തീരുമാനങ്ങൾ എടുക്കാനുള്ള മാലദ്വീപിൻ്റെ അവകാശങ്ങളേയും ബാധിച്ചേക്കാം മെന്നും ചില ആശങ്കകൾ ഉയരുന്നുണ്ട്.


Read Previous

‘ഉത്തരവാദി ഇസ്രയേലാണ്, ജനങ്ങൾ പട്ടിണി മൂലം മരിക്കുന്നു..’; ആഞ്ഞടിച്ച് കമല ഹാരിസ്, വെടിനിർത്തലിന് ആഹ്വാനം ചെയ്തു

Read Next

തന്‍റെ കുടുംബത്തിന്‍റെ നേർച്ചയില്‍ മറ്റ് പാർട്ടികൾക്ക് എന്ത് കാര്യം; തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വൈരക്കല്ല് വച്ച10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിയ്ക്കും; സുരേഷ്ഗോപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular