Category: Kannur

Kannur
കടബാധ്യത: കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കടബാധ്യത: കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കണ്ണൂര്‍:  സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കടബാധ്യതയെത്തുടര്‍ന്ന് കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലാണ് കര്‍ഷകന്‍ ജീവനൊടുക്കിയത്. നൂലിട്ടാമല ഇടപ്പാറയ്ക്കല്‍ ജോസ് ആണ് മരിച്ചത്. 64 വയസ്സായിരുന്നു.  വാഴക്കര്‍ഷകനായിരുന്നു. ഇന്നു രാവിലെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കര്‍ഷക വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ്

Kannur
എംഎല്‍എയെ മനസ്സിലായില്ല, നഴ്‌സിങ് അസോസിയേഷന്‍ ഭാരവാഹിയെന്ന് വിചാരിച്ചു; എസ്‌ഐയുടെ മൊഴി

എംഎല്‍എയെ മനസ്സിലായില്ല, നഴ്‌സിങ് അസോസിയേഷന്‍ ഭാരവാഹിയെന്ന് വിചാരിച്ചു; എസ്‌ഐയുടെ മൊഴി

കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റിലുണ്ടായ തര്‍ക്കത്തില്‍ എംഎല്‍എയെ മനസ്സിലായില്ലെന്ന് എസ്‌ഐയുടെ മൊഴി. സമരം നടത്തിയ നഴ്‌സിങ് അസോസിയേഷന്റെ ഭാരവാഹി ആണെന്ന് വിചാരിച്ചാണ് പ്രതികരിച്ചതെന്നും എസ്‌ഐ ഷമീല്‍ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മൊഴി നല്‍കി. മൈക്ക് പിടിച്ചുവാങ്ങിയത് കലക്ടറേറ്റ് വളപ്പില്‍ വിലക്ക് ഉള്ളതിനാലാണെന്നും എസ്‌ഐ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രകടനം

Kannur
എംഎല്‍എയെ അപമാനിച്ചെന്ന പരാതി; കണ്ണൂര്‍ ടൗണ്‍ എസ്‌ഐക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും

എംഎല്‍എയെ അപമാനിച്ചെന്ന പരാതി; കണ്ണൂര്‍ ടൗണ്‍ എസ്‌ഐക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും

കണ്ണൂര്‍: എംഎല്‍എയെ അപമാനിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. എസ്‌ഐ പി.പി ഷമീലിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് കണ്ണൂര്‍ എസിപി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എസ്‌ഐക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. പി.പി ഷമീല്‍ അനാവശ്യ പ്രകോപനം സൃഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എംഎല്‍എയുടെ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് അനാവശ്യമായി

Kannur
പപ്പാഞ്ഞി മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചു; എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അടക്കം പത്ത് പേര്‍ക്കെതിരെ കേസ്

പപ്പാഞ്ഞി മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചു; എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അടക്കം പത്ത് പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ പപ്പാഞ്ഞി മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സുരക്ഷയില്ലാതെ പൊതുസ്ഥലത്ത് കോലം കത്തിച്ചു എന്ന കുറ്റമാണ് ചുമത്തിയത്. ഇന്നലെ പുതുവര്‍ഷ ആഘോഷത്തിനിടെയാണ് 30 അടി ഉയരമുള്ള കോലം കത്തിച്ചത്. എസ്എഫ്ഐ

Kannur
ആറളത്ത് ‘മാവോയിസ്റ്റ് കവിത കൊല്ലപ്പെട്ടു’; പകരം വീട്ടുമെന്ന് മുന്നറിയിപ്പ്; വയനാട്ടില്‍ പോസ്റ്റര്‍

ആറളത്ത് ‘മാവോയിസ്റ്റ് കവിത കൊല്ലപ്പെട്ടു’; പകരം വീട്ടുമെന്ന് മുന്നറിയിപ്പ്; വയനാട്ടില്‍ പോസ്റ്റര്‍

കണ്ണൂര്‍: ആറളം അയ്യന്‍കുന്നില്‍ നവംബറില്‍ തണ്ടര്‍ബോള്‍ട്ടുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റുകള്‍. കവിതയെന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് വയനാട് തിരുനെല്ലിയിലെ ഗുണ്ടികപറമ്പ് കോളനിയില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു. ഇതിനെതിരെ പകരം വീട്ടുമെന്നും പോസ്റ്ററില്‍ പറയുന്നു. മാവോയിസ്റ്റ് നേതാവ് കവിതയുടെ കൊലപാതകം മോദി- പിണറായി ഫാസിസ്റ്റ് കൂട്ടുകെട്ട് നടത്തിയ ആസൂത്രിത

Kannur
തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയില്‍ വീണ് മരിച്ചനിലയിൽ; ദുരൂഹത, അന്വേഷണം

തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയില്‍ വീണ് മരിച്ചനിലയിൽ; ദുരൂഹത, അന്വേഷണം

കണ്ണൂര്‍: തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണ് മരിച്ചനിലയിൽ. പാനൂര്‍ പാറാട് നൂഞ്ഞമ്പ്രം സജിന്‍ കുമാര്‍ (24) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. സ്റ്റേഡിയത്തില്‍ സുരക്ഷയുടെ ഭാഗമായി ഒരുക്കിയിരുന്ന ജലസംഭരണിയിലാണ് യുവാവ് വീണത്. സജിന്‍ കുമാറിനെ കാണാതെ കൂടയുള്ളവര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ജലസംഭരണിയില്‍ വീണനിലയില്‍

Kannur
കണ്ണൂരിൽ കിണറ്റിൽ വീണ പുലി ചത്തു

കണ്ണൂരിൽ കിണറ്റിൽ വീണ പുലി ചത്തു

കണ്ണൂർ: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വീടിന്റെ കിണറ്റില്‍ വീണ പുലി ചത്തു. കിണറ്റിൽ നിന്ന് പുറത്തെത്തിച്ച പുലിയെ വൈദ്യപരിശോധനയ്ക്കായി കണ്ണവത്തേക്ക് മാറ്റി യിരുന്നു. കൂട്ടിലാക്കി അൽപ സമയത്തിനകമായിരുന്നു മരണം. പിടികൂടുമ്പോൾ തന്നെ പുലിയുടെ ആരോ​ഗ്യനില മോശമായിരുന്നു. എട്ട് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടു വിലായിരുന്നു പുലിയെ പുറത്തെടുത്തത് മയക്കുവെടി വെച്ചതിനു ശേഷമാണ്

Kannur
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം

നവകേരള സദസ്സിന്റെ വേദിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഡിസിസി ഓഫീസിനു മുന്നിലെ റോഡിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നവകേരള സദസ്സ് നടക്കുന്ന കണ്ണൂർ സ്റ്റേഡിയത്തിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.

Kannur
വീണ്ടും കര്‍ഷക അത്മഹത്യ: കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി: കൃഷി ഉപേക്ഷിക്കേണ്ടിവന്നതാണ് മരണകാരണമെന്ന് കുടുംബം

വീണ്ടും കര്‍ഷക അത്മഹത്യ: കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി: കൃഷി ഉപേക്ഷിക്കേണ്ടിവന്നതാണ് മരണകാരണമെന്ന് കുടുംബം

കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കി. വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടിവന്നതാണ് ആത്മഹത്യക്ക് കാരണമെന്നും കുടുംബം പറഞ്ഞു. മുടിക്കയം സുബ്രഹ്മണ്യൻ (71) ആണ് മരിച്ചത്. ക്യാൻസർ ബാധിതൻ ആയിരുന്നു. വന്യമൃഗ ശല്യത്തെ തുടർന്ന് രണ്ടേക്കർ ഭൂമി സുബ്രഹ്മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടര വർഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.

Kannur
പയ്യന്നൂരില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു; 12 സഹപാഠികള്‍ക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ 

പയ്യന്നൂരില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു; 12 സഹപാഠികള്‍ക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ 

കണ്ണൂര്‍: പയ്യന്നൂരില്‍ സ്‌കൂള്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപാഠികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായിനേരി എസ്എബിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് 12 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ തന്നെ വിദ്യാര്‍ഥികളെ പയ്യന്നൂരിലെ