ഈസ്റ്ററിനെ വരവേറ്റ് ലോക ക്രൈസ്തവ വിശ്വാസികൾ


കൊച്ചി:യേശു ക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിക്കുന്ന ഈസ്റ്ററിനെ വരവേറ്റ് ക്രൈസ്തവ വിശ്വാസികൾ. പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ഈസ്റ്റർ തിരുക്കർമ്മങ്ങളും പുരോഗമിക്കുകയാണ്.

എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും.

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു.

തിന്മയുടെയും അസത്യത്തിന്റെയും ജയം താത്ക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നുമാണ് ഈസ്റ്റർ നൽകുന്ന സുപ്രധാന പാഠങ്ങൾ.


Read Previous

പാക്കിസ്ഥാനിൽനിന്ന് കോവിഡ് പ്രതിരോധത്തിനായി കുവൈത്തിലേക്ക് കൂടുതൽ ആരോഗ്യ പ്രവർത്തകർ എത്തും

Read Next

സോഫ്റ്റ്‍വെയര്‍ മാറ്റത്തിനൊരുങ്ങി ആപ്പിള്‍’. ഐഒഎസ് വേര്‍ഷന്‍ 14.5

Leave a Reply

Your email address will not be published. Required fields are marked *

Most Popular